മ​ദ്യ​വി​ൽ​പ​ന: ഡോ​ക്ട​ർ​മാ​രെ ആ​യു​ധ​മാ​ക്ക​രു​ത് -മാ​ത്യു സ്റ്റീ​ഫ​ൻ
Thursday, April 2, 2020 9:53 PM IST
തൊ​ടു​പു​ഴ: ഡോ​ക്ട​ർ​മാ​രെ മ​ദ്യ​വി​ല്പ​ന​ക്കു​ള്ള ആ​യു​ധ​മാ​ക്കി മാ​റ്റ​രു​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്എം ​നേ​താ​വ് മാ​ത്യു സ്റ്റീ​ഫ​ൻ എ​ക്സ് എം ​എ​ൽ എ ​ആ​വ​ശ്യ​പ്പെ​ട്ടു.
ആ​തു​ര​സേ​വ​ന​രം​ഗ​ത്ത് നി​സ്തു​ല​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ അ​ന്ത​സ് നി​ല​നി​ർ​ത്താ​ൻ സ​ർ​ക്കാ​രി​ന് ബാ​ധ്യ​ത​യും ക​ട​മ​യും ഉ​ണ്ട്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​രും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും കൊ​റോ​ണ ബാ​ധി​ച്ചു മ​രി​ച്ചു വീ​ഴു​ന്പോ​ഴും ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കു​ന്ന ഇ​വ​ർ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​ണ്.
സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ച് ഇ​വ​ർ​ക്കു സ​മാ​ധാ​ന​ത്തോ​ടെ ജോ​ലി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് മാ​ത്യു സ്റ്റീ​ഫ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.