മദ്യവിതരണത്തിന് കുറിപ്പടി: കെ​ജി​എം​ഒ​എ ക​രി​ദി​നം ആ​ച​രി​ച്ചു
Thursday, April 2, 2020 9:51 PM IST
തൊ​ടു​പു​ഴ: മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് ഡോ​ക്ട​ർ​മാ​രു​ടെ കു​റിപ്പ​ടി​യി​ൽ മ​ദ്യം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു​ള്ള സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ ക​രി​ദി​നം ആ​ച​രി​ച്ചു. മു​ഴു​വ​ൻ ഡോ​ക്ട​ർ​മാ​രും ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ചാ​ണ് ഇ​ന്ന​ലെ ഒ​പി ന​ട​ത്തി​യ​ത്. സ​ർ​ക്കാ​ർ തീ​രു​മാ​നം അ​ശാ​സ്ത്രി​യ​വും അ​ധാ​ർ​മി​ക​വു​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ബി​ൻ ജി ​ജോ​സ​ഫ്, സെ​ക്ര​ട്ട​റി ഡോ. ​അ​ൻ​സ​ൽ ന​ബി എ​ന്നി​വ​ർ പ​റ​ഞ്ഞു.

മാ​സ്ക് വി​ത​ര​ണം നടത്തി

ക​രി​ങ്കു​ന്നം: ഒ​ബി​സി മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ങ്കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മാ​സ്ക് വി​ത​ര​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ബീ​ഷ്, മ​നീ​ഷ് മ​ദ​ന​ൻ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.