വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ മ​ന്ത്രി ഇ​ട​പെട​ണം - ഡീ​ൻ
Thursday, April 2, 2020 9:51 PM IST
തൊ​ടു​പു​ഴ: കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​ള​വെ​ടു​ക്കാ​നും വി​ൽ​ക്കാ​നു​മു​ള്ള അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റു​മാ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി.
അ​വ​ശ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​തി​നു പോ​ലും ക​ർ​ഷ​ക​രു​ടെ കൈ​യി​ൽ പ​ണ​മി​ല്ലാ​ത്ത​ത് ചൂ​ണ്ടി​ക്കാ​ട്ടി നി​വേ​ദ​നം അ​യ​യ്ക്കു​ക​യും ചെ​യ്തു. സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും നാ​ണ്യ​വി​ള​ക​ളും കൂ​ടു​ത​ലാ​യി ഉ​ത്പ്പാ​ദി​പ്പി​ക്കു​ന്ന ഇ​ടു​ക്കി​യി​ൽ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ നി​യ​ന്ത്രി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്നും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖേ​ന​യും മാ​ർ​ക്ക​റ്റ് ഫെ​ഡ് പോ​ലെ​യു​ള്ള സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ വ​ഴി​യും ഉ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും ത​യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.