വീ​ടു വി​ട്ടി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് തി​രി​ച്ചെ​ത്തി​ച്ചു
Thursday, April 2, 2020 9:51 PM IST
നെ​ടു​ങ്ക​ണ്ടം: അ​മ്മ​യോ​ടു പി​ണ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ കാ​ട്ടു​വ​ഴി​യി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ന​ട​ന്ന് കാ​മു​ക​ന്‍റെ വീ​ടു​തേ​ടി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പെ​ണ്‍​കു​ട്ടി നെ​ടു​ങ്ക​ണ്ടം പാ​റ​ത്തോ​ട്ടി​ലെ വീ​ട്ടി​ൽ​നി​ന്നും കാ​മു​ക​ന്‍റെ വീ​ടു​തേ​ടി വീ​ടു വി​ട്ടി​റ​ങ്ങി​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ മാ​താ​പി​താ​ക്ക​ൾ എ​ഴു​ന്നേ​റ്റ​പ്പോ​ൾ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടി​ല്ല. പ​തി​നേ​ഴു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യ​തോ​ടെ നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ൽ മാ​താ​പി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി. കൊ​റോ​ണ, ലോ​ക്ക്ഡൗ​ണ്‍ തി​ര​ക്കി​നി​ടെ സി​ഐ പി.​കെ. ശ്രീ​ധ​ര​ൻ, എ​സ്ഐ കെ. ​ദി​ലീ​പ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രൂ​പം​ന​ൽ​കി.
സൈ​ബ​ർ സെ​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ തേ​വാ​ര​ത്ത് ഉ​ള്ള​താ​യി ക​ണ്ടെ​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​കെ. മ​ധു, ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ത​മി​ഴ്നാ​ട് തേ​വാ​രം പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത എ​ഫ്ഐ​ആ​ർ, പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്രം എ​ന്നി​വ ഇ​മെ​യി​ൽ വ​ഴി കൈ​മാ​റി.
ത​മി​ഴ്നാ​ട് പോ​ലീ​സ് പെ​ണ്‍​കു​ട്ടി താ​മ​സി​ക്കു​ന്ന മേ​ഖ​ല ക​ണ്ടെ​ത്തി​യ​ശേ​ഷം വി​വ​രം നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം എ​എ​സ്ഐ പ്ര​കാ​ശ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സൂ​ര​ജ്, സ​ന്തോ​ഷ്, അ​ന്പി​ളി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം തേ​വാ​ര​ത്തെ​ത്തി. തേ​വാ​രം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കാ​ൽ​ന​ട​യാ​യി പെ​ണ്‍​കു​ട്ടി താ​മ​സി​ച്ച സ​ഹ​പാ​ഠി​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ട് ക​ണ്ടെ​ത്തി. കാ​മു​ക​ന്‍റെ വീ​ട് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ​വ​ന്ന​തോ​ടെ പെ​ണ്‍​കു​ട്ടി സ​ഹ​പാ​ഠി​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ പെ​ണ്‍​കു​ട്ടി​യെ നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​ച്ചു. ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം പെ​ണ്‍​കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.