അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ലി​സ്റ്റെ​ടു​ക്കു​ന്നു
Thursday, April 2, 2020 9:51 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് 19 ലോ​ക്ക് ഡൗ​ണ്‍ ന​ട​പ്പി​ലാ​ക്കി​യ​തി​നേ​തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ (ക​രാ​റു​കാ​രു​ടെ കീ​ഴി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രു​ടേ​ത് ഒ​ഴി​കെ) ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ക​ട്ട​പ്പ​ന വി​ല്ലേ​ജ്, ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ.
ക​ട്ട​പ്പ​ന​യി​ൽ​മാ​ത്രം ആ​യി​ര​ത്തി​ല​ധി​കം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ണ്ട്. ക​രാ​റു​കാ​രു​ടെ കീ​ഴി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​തും ഭ​ക്ഷ്യ​ധാ​ന്യ​ത്തി​ന് ബു​ദ്ധി​മു​ട്ടു​ന്ന​വ​രു​മാ​യ 114 ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രു​ടെ ലി​സ്റ്റ് വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി.
ക​ന്പി​ളി വി​ല്ക്കു​ന്ന​വ​ർ, ബ​ജി​ക്ക​ട, മു​റു​ക്കാ​ൻ ക​ട ന​ട​ത്തു​ന്ന​വ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ഈ ​വി​ഭാ​ഗ​മാ​ണ് ലോ​ക്ക് ഡൗ​ണി​ൽ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്.
വാ​ട​ക​മു​റി​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ഇ​വ​ർ​ക്കാ​യി അ​ഞ്ചു​ദി​വ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി എ​ത്തി​ച്ചു. അ​രി, സ​വോ​ള, പ​രി​പ്പ്, ആ​ട്ട, ഉ​രു​ള​ക്കി​ഴ​ങ്ങ്, അ​ത്യാ​വ​ശ്യം പ​ച്ച​ക്ക​റി​ക​ൾ, എ​ണ്ണ, ഉ​പ്പ്, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളാ​ണ് ഇ​വ​ർ​ക്ക് എ​ത്തി​ച്ചു​ന​ല്കി​യ​ത്.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഭ​ക്ഷ്യ​ക്കി​റ്റ്, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ല്കി.