കൈ​തൊ​ടാ​തെ കൈ ​ക​ഴു​കാം
Thursday, April 2, 2020 9:51 PM IST
നെ​ടു​ങ്ക​ണ്ടം: കൈ​ക​ൾ തൊ​ടാ​തെ വെ​ള്ള​വും ഹാ​ൻ​ഡ് വാ​ഷും എ​ടു​ത്ത് കൈ​ക​ഴു​കു​ന്ന സം​വി​ധാ​നം നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ജ്ജീ​ക​രി​ച്ചു. താ​ന്നി​മൂ​ട് കാ​ക്കം​പ​റ​ന്പി​ൽ കെ.​കെ. ഷാ​ജി​യാ​ണ് ഈ ​സം​വി​ധാ​നം സ്ഥാ​പി​ച്ച​ത്. ഇ​ദ്ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഈ ​സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.
ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഒ​രു വാ​ഷിം​ഗ് മെ​ഷീ​നും അ​നു​ബ​ന്ധ പൈ​പ്പു​ക​ളു​മാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വാ​ഷിം​ഗ് മെ​ഷീ​ന്‍റെ താ​ഴ്ഭാ​ഗ​ത്ത് ആ​ക്സി​ലേ​റ്റ​ർ മാ​തൃ​ക​യി​ൽ ര​ണ്ടു പെ​ഡ​ലു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഒ​ന്നി​ൽ ച​വി​ട്ടി​യാ​ൽ ഹാ​ൻ​ഡ് വാ​ഷും മ​റ്റൊ​ന്നി​ൽ ച​വി​ട്ടി​യാ​ൽ വെ​ള്ള​വും വ​രു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം.
കൈ​ക​ൾ ക​ഴു​കു​വാ​ൻ എ​ത്തു​ന്ന ആ​ളി​ന്് എ​ങ്ങും​തൊ​ടാ​തെ ഹാ​ൻ​ഡ് വാ​ഷ്് എ​ടു​ത്ത് വെ​ള്ളം ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ വ്യ​ത്തി​യാ​ക്കാം. ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ മു​ൻ​വ​ശം തു​റ​ക്കു​ന്ന വാ​ഷിം​ഗ് മെ​ഷീ​നാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഫ്ര​ണ്ട് ഡോ​റാ​ണ് കൈ​ക​ൾ ക​ഴു​കു​വാ​നു​ള്ള പാ​ത്ര​മാ​യി മു​ക​ൾ​വ​ശ​ത്ത് സ്ഥാ​പി​ക്കു​ന്ന​ത്. ഒ​രു​വ​ശ​ത്താ​യി ത​ടി ക​ഷ​ണ​ത്തി​ൽ ഒ​രു ഹാ​ൻ​ഡ് വാ​ഷും ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. അ​തി​ന്‍റെ തൊ​ട്ട​ടു​ത്ത​താ​യി വെ​ള്ളം വ​രു​വാ​നു​ള്ള ഒ​രു പൈ​പ്പും സ്ഥാ​പി​ച്ചി​രി​ക്കു​ന്നു. ആ​ദ്യ പെ​ഡ​ൽ താ​ഴ്ത്തു​ന്പോ​ൾ ഹാ​ൻ​ഡ്് വാ​ഷും തൊ​ട്ട​ടു​ത്ത പെ​ഡ​ൽ താ​ഴ്ത്തു​ന്പോ​ൾ കൈ​ക​ളി​ൽ ആ​വ​ശ്യാ​നു​സ​ര​ണം വെ​ള്ള​വും വീ​ഴു​ന്ന സം​വി​ധാ​ന​വു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.വാ​ഷിം​ഗ് മെ​ഷീ​ൻ, എ​സി, റ​ഫ്രി​ജ​റേ​റ്റ​ർ എ​ന്നി​വ​യു​ടെ സ​ർ​വീ​സിം​ഗ് ന​ട​ത്തു​ന്ന പെ​ർ​ഫെ​ക്ഷ​ൻ സ​ർ​വീ​സിം​ഗ് സെ​ന്‍റ​ർ ന​ട​ത്തി​വ​രി​ക​യാ​ണ് ഷാ​ജി. ഭാ​ര്യ ആ​ശു​പ​ത്രി ന​ഴ്സാ​ണ്. കോ​വി​ഡ് ബാ​ധ​യെ​തു​ട​ർ​ന്ന് ഇ​വ​ർ​ക്കും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ​ക്കും രോ​ഗം പ​ക​രാ​തി​രി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​സം​വി​ധാ​നം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​രീ​ക്ഷി​ച്ച​ത്.
പോ​ലീ​സു​കാ​രു​ടെ ജോ​ലി​ഭാ​ര​വും രോ​ഗം പ​ക​രാ​നു​ള്ള സാ​ധ്യ​ത​യും മു​ന്നി​ൽ​ക​ണ്ടാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​ത് സ്ഥാ​പി​ച്ച​ത്. പു​തി​യ സം​വി​ധാ​നം നെ​ടു​ങ്ക​ണ്ടം എ​സ്ഐ ദി​ലീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു.