ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ചി​ത്ര​ര​ച​ന​യ്ക്ക് കൈ​കൊ​ടു​ത്ത് സ​ഹോ​ദ​ര​ങ്ങ​ൾ
Thursday, April 2, 2020 9:43 PM IST
അ​ടി​മാ​ലി: മ​ധ്യ​വേ​ന​ലവ​ധി കൊ​റോ​ണ രോ​ഗ​ഭീ​തി ക​വ​ർ​ന്നെ​ങ്കി​ലും അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളും അ​ടി​മാ​ലി വി​ശ്വ​ദീ​പ്തി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യ മാ​ധ​വ് കൃ​ഷ്ണ​നും അ​നൈ കൃ​ഷ്ണ​നും പ​രി​ഭ​വ​മി​ല്ല. സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ച​തു​മു​ത​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ ഇ​രു​വ​രും വീ​ടി​നു​ള്ളി​ലി​രു​ന്ന് മ​ത്സ​രി​ച്ച് മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​ക​യാ​ണ്.
മാ​ധ​വും അ​നൈ​യും ചേ​ർ​ന്ന് വ​സ്ത്ര​ങ്ങ​ളി​ൽ തീ​ർ​ക്കു​ന്ന മ്യൂ​റ​ൽ പെ​യി​ന്‍റ്ിം​ഗ് ഏ​റെ ആ​ക​ർ​ഷ​ണീ​യ​മാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള ബ്രേ​ക്ക് ദ ​ചെ​യി​ന് കൈ​കൊ​ടു​ത്ത് ചി​ത്ര​ര​ച​ന​യു​മാ​യി വീ​ടി​നു​ള്ളി​ൽ ക​ഴി​യാ​ൻ സ​ഹോ​ദ​ര​ങ്ങ​ൾ ഇ​രു​വ​രും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മ​ക്ക​ളു​ടെ തീ​രു​മാ​ന​ത്തി​ന് മാ​താ​പി​താ​ക്ക​ളാ​യ തോ​ട്ട​ത്തി​ൽ​കു​ടി ജ​യ​നും മ​ഞ്ചു​വും പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ ര​ച​ന​യ്ക്ക് വേ​ണ്ടു​ന്ന കാ​ൻ​വാ​സും പെ​യി​ന്‍റു​ക​ളും വീ​ട്ടി​ലെ​ത്തി.
വെ​ള്ള വ​സ്ത്ര​ങ്ങ​ളി​ൽ മ്യൂ​റ​ൽ പെ​യി​ന്‍റിം​ഗി​ലൂ​ടെ പി​റ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് സ​ർ​ഗാ​ത്മ​ക​ത​യു​ടെ വ​ലി​യ തു​ടി​പ്പു​ണ്ട്. പ​തി​നൊ​ന്ന് വ​യ​സു​കാ​ര​നാ​യ മാ​ധ​വ് ആ​റാം​ക്ലാ​സി​ലും എ​ട്ടു​വ​യ​സു​കാ​ര​നാ​യ അ​നൈ ര​ണ്ടാം​ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്. മാ​ധ​വ് കൃ​ഷ്ണ​ൻ നാ​ലു​വ​ർ​ഷ​ത്തോ​ളം ചി​ത്ര​ര​ച​ന പ​ഠി​ച്ചി​ട്ടു​ണ്ട്. പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, വാ​ട്ട​ർ ക​ള​ർ, ഗ്ലാ​സ് പെ​യി​ന്‍റിം​ഗ് എ​ല്ലാം മാ​ധ​വി​നും അ​നു​ജ​നും ഇ​ഷ്ട​മാ​ണ്.
സി​ബി​എ​സ്ഇ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മാ​ധ​വ് കൃ​ഷ്ണ​ൻ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്.