അ​വ​ശ്യ​മ​രു​ന്നു​ക​ളെ​ത്തി​ക്കാ​ൻ ഒൗ​ഷ​ധ വ്യാ​പാ​രി​ക​ൾ രം​ഗ​ത്ത്
Thursday, April 2, 2020 9:43 PM IST
ക​ട്ട​പ്പ​ന: ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ൾ​ക്ക് നി​ത്യേ​ന ഉ​പ​യോ​ഗി​ക്കേ​ണ്ട മ​രു​ന്നു​ക​ൾ ലോ​ക്ക ്ഡൗ​ണ്‍ കാ​ല​ത്തും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഡ്ര​ഗ് ക​ണ്‍​ട്രോ​ൾ വ​കു​പ്പും ഓ​ൾ കേ​ര​ള കെ​മി​സ്റ്റ് ഡ്ര​ഗ്ഗി​സ്റ്റ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കി.
ജി​ല്ല​യി​ലെ ചി​ല്ല​റ - മൊ​ത്ത വ്യാ​പാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത കു​റ​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​യി എ​കെ​സി​ഡി​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ആ​രോ​ഗ്യ പ​രി​ര​ക്ഷ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന ഒൗ​ഷ​ധ വ്യാ​പാ​രി​ക​ളേ​യും ജീ​വ​ന​ക്കാ​രേ​യും​കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷാ​ജി, സെ​ക്ര​ട്ട​റി അ​നി​ൽ ജോ​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.