കോ​വി​ഡി​ൽ ക​രു​ത​ലാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സും
Thursday, April 2, 2020 9:43 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് -19 വൈ​റ​സ് ബാ​ധ​യെ നേ​രി​ടാ​ൻ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ മു​ൻ​ക​രു​ത​ലോ​ടെ​യും സ​ന്ന​ദ്ധ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സും സ​ജീ​വ​മാ​യി.
ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ, എ​ടി​എം കൗ​ണ്ട​റു​ക​ൾ എ​ന്നി​വ ശു​ചീ​ക​രി​ക്കു​ക​യും സാ​നി​റ്റൈ​സ​റു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. തൊ​ടു​പു​ഴ, പീ​രു​മേ​ട്, അ​ടി​മാ​ലി എ​ന്നിവി​ട​ങ്ങ​ളി​ൽ പൊ​തി​ച്ചോ​ർ വി​ത​ര​ണം ന​ട​ത്തി. ജി​ല്ല​യി​ൽ 5000 മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ 500 കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
നെ​ടു​ങ്ക​ണ്ടം, പാ​ന്പാ​ടും​പാ​റ, പൂ​പ്പാ​റ, ഉ​പ്പു​ത​റ, അ​റ​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ 100 കി​റ്റു​ക​ൾ ഇ​തു​വ​രെ വി​ത​ര​ണം​ചെ​യ്തു. 10 കി​ലോ​ഗ്രാം അ​രി, ഒ​രു​കി​ലോ​ഗ്രാം വ​ൻ​പ​യ​ർ, വെ​ളി​ച്ചെ​ണ്ണ, ഉ​പ്പ്, മു​ള​കുപൊ​ടി എ​ന്നി​വ​യാ​ണ് അ​വ​ശ്യ​സാ​ധ​ന കി​റ്റി​ലു​ള്ള​ത്.
കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സൗ​ജ​ന്യ കു​ടി​വെ​ള്ള വി​ത​ര​ണ​വും ന​ട​ത്തി. നെ​ടു​ങ്ക​ണ്ട​ത്തും പാ​ന്പാ​ടും​പാ​റ​യി​ലും നാ​ളെ കു​ടി​വെ​ള്ള​വി​ത​ര​ണം ന​ട​ത്തും. എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും അ​ർ​ഹ​രാ​യ 20 കു​ടും​ബ​ങ്ങ​ൾ​ക്കു​വീ​തം ജി​ല്ല​യി​ൽ 1000 പ​ച്ച​ക്ക​റി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നും തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ൻ അ​റി​യി​ച്ചു.