ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് മ​ണ്ണെ​ടു​പ്പ്: ഹി​റ്റാ​ച്ചി​യും ലോ​റി​യും പി​ടി​ച്ചെ​ടു​ത്തു
Thursday, April 2, 2020 9:43 PM IST
നെ​ടു​ങ്ക​ണ്ടം: ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് മ​ണ്ണെ​ടു​പ്പ് ന​ട​ത്തി​യ ഹി​റ്റാ​ച്ചി​യും ലോ​റി​യും നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പി​ടി​കൂ​ടി. റ​വ​ന്യു വ​കു​പ്പി​ന്‍റെ​യോ പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് എ​ഴു​കും​വ​യ​ലി​നു​സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ മ​ണ്ണെ​ടു​പ്പ് ന​ട​ത്തി​യ​ത്.
കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ​ത്ത​ര​ത്തി​ലു​ള്ള നി​ർ​മാ​ണ​ങ്ങ​ളും നി​ർ​ത്തി​വയ്ക്കാ​ൻ ജി​ല്ലാ​ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. അ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​ന് റ​വ​ന്യു വ​കു​പ്പി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ണ്. ഇ​തി​ല്ലാ​തെ പ​ണി​ക​ൾ ന​ട​ത്തി​യ​തി​നാ​ണ് ക​വു​ന്തി സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ണ്ണു​മാ​ന്തി യ​ന്ത്ര​വും ലോ​റി​യും പാ​ന്പാ​ടും​പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം എ​സ്ഐ ദി​ലീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലാ​ണ് ലോ​റി​യും മ​ണ്ണു​മാ​ന്തി യ​ന്ത്ര​വും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.
സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ആ​ർ​ഡി​ഓ​യ്ക്ക് കൈ​മാ​റു​മെ​ന്ന് നെ​ടു​ങ്ക​ണ്ടം എ​സ്ഐ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​വും അ​നു​മ​തി​യി​ല്ലാ​തെ​യും ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ചും മ​ണ്ണെ​ടു​പ്പു​ന​ട​ത്തി​യ ഒ​രു മ​ണ്ണു​മാ​ന്ത്രി യ​ന്ത്രം റ​വ​ന്യു വ​കു​പ്പ് പി​ടി​കൂ​ടി നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു.