ഇ​ടു​ക്കി ബ്ലോ​ക്ക് കോ​വി​ഡ് നി​യ​ന്ത്ര​ണ യോ​ഗം
Thursday, April 2, 2020 9:43 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് 19 നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്കു​ത​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി നി​യ​മി​ച്ചി​ട്ടു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് (ചെ​യ​ർ​മാ​ൻ), ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ യോ​ഗം ന​ട​ന്നു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ട ആ​റു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗം വി​ല​യി​രു​ത്തി. ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ർ​ന്ന് ന​ട​ത്തേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി​ബി വി​ശ​ദീ​ക​രി​ച്ചു.
യോ​ഗ​ത്തി​ൽ വാ​ഴ​ത്തോ​പ്പ്, കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ, പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, ഫോ​റ​സ്റ്റ് റെ​യി​ഞ്ച് ഓ​ഫീ​സ​ർ, പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ, വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.