കി​ണ​റ്റി​ൽ വീ​ണ മ്ലാ​വി​നെ ഫ​യ​ർ ഫോ​ഴ്സ് ര​ക്ഷി​ച്ചു
Thursday, April 2, 2020 9:43 PM IST
ചെ​റു​തോ​ണി: കി​ണ​റ്റി​ൽ​വീ​ണ മ്ലാ​വി​ൻ​കു​ഞ്ഞി​ന് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി. ഇ​ടു​ക്കി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ലാ​ണ് മ്ലാ​വി​ൻ കു​ഞ്ഞ് വീ​ണ​ത്.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ തെ​രു​വു​നാ​യ്ക്ക​ൾ ഓ​ടി​ച്ച മ്ലാ​വി​ൻ കു​ഞ്ഞ് ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​നു സ​മീ​പ​ത്തു​ള്ള കാ​ലാ​യി​പ്പ​റ​ന്പി​ൽ എ​ൽ​ദോ​സി​ന്‍റെ പ​റ​ന്പി​ലെ കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ചാ​ണ് ഇ​ടു​ക്കി ഫ​യ​ർ ഫോ​ഴ്സ് എ​ത്തി മ്ലാ​വി​നെ ക​ര​യ്ക്കു ക​യ​റ്റി​യ​ത്. ക​ര​യ്ക്കു​ക​യ​റ്റി​യ മ്ലാ​വി​ൻ കു​ഞ്ഞി​നെ വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി. പ്രാ​ഥ​മി​ക ചി​ക​ത്സ​യ്ക്കു​ശേ​ഷം മ്ലാ​വി​നെ വ​ന​ത്തി​ൽ തു​റ​ന്നു​വി​ടും.
ര​ണ്ടാ​ഴ്ച​മു​ൻ​പ് ജി​ല്ലാ ആ​ശു​പ​ത്രി​ക്കു​സ​മീ​പം തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ര​ക്ഷ​പെ​ടു​ന്ന​തി​നി​ടെ റോ​ഡി​ലേ​ക്കു​വീ​ണ് ഒ​രു മ്ലാ​വ് ച​ത്തി​രു​ന്നു. മേ​ഖ​ല​യി​ലെ അ​പൂ​ർ​വ​യി​നം വ​ന്യ​ജീ​വി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ തെ​രു​വു​നാ​യ്ക്ക​ൾ ഭീ​ഷ​ണി​യാ​വു​ക​യാ​ണ്.