പൊ​തു​കി​ണ​റ്റി​ൽ​നി​ന്നും സ്വ​കാ​ര്യ വ്യ​ക്തി ജ​ലം ചൂ​ഷ​ണം​ചെ​യ്യു​ന്ന​താ​യി പ​രാ​തി
Thursday, April 2, 2020 9:43 PM IST
നെ​ടു​ങ്ക​ണ്ടം: അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഇ​രു​പ​തു വ​ർ​ഷ​ത്തോ​ള​മാ​യി കു​ടി​വെ​ള്ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പൊ​തു കി​ണ​റ്റി​ൽ​നി​ന്നു സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ജ​ല​ചൂ​ഷ​ണം ന​ട​ത്തു​ന്ന​താ​യി പ​രാ​തി. വേ​ന​ൽ ക​ടു​ത്ത​തോ​ടെ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ ആ​റാം വാ​ർ​ഡ് അ​ന്പ​ല​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. ര​ണ്ടു പ​തി​റ്റാ​ണ്ടു​മു​ന്പ് മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ ഇ​ല്ലി​ക്കാ​നം അ​ന്പ​ല​പ്പാ​റ പ്ര​ദേ​ശ​ത്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ചു​ന​ൽ​കി​യ​താ​ണ് കി​ണ​ർ. ഈ ​കി​ണ​റ്റി​ൽ​നി​ന്നും രാ​ത്രി​യി​ൽ അ​ന​ധി​കൃ​ത​മാ​യി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ജ​ലം ഉൗ​റ്റു​ക​യാ​ണ്. ഇ​തു​മൂ​ലം കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി രാ​വി​ലെ​മു​ത​ൽ ആ​ളു​ക​ൾ എ​ത്തു​ന്പോ​ൾ ഇ​വ​ർ​ക്ക് വെ​ള്ളം ല​ഭി​ക്കാ​താ​യി. പ്ര​തി​സ​ന്ധി​യി​ലാ​യ നാ​ട്ടു​കാ​ർ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ലും പ​ഞ്ചാ​യ​ത്തി​ലും പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി ല​ഭി​ച്ച ഉ​ട​ൻ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​വി. അ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും കി​ണ​റ്റി​ൽ അ​ന​ധി​കൃ​ത​മാ​യി ഇ​റ​ക്കി​യ ഹോ​സു​ക​ൾ നീ​ക്കം​ചെ​യ്യു​ക​യും ചെ​യ്തു.

അ​ണു​വി​മു​ക്ത​മാ​ക്കി

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ 22-ാം വാ​ർ​ഡാ​യ അ​ന്പ​ല​ക്ക​വ​ല​യി​ലെ എ​സ്ഇ കോ​ള​നി​യും പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കി. മാ​സ്കും ഗ്ലൗ​സും ധ​രി​ച്ച് പ​ന്പു​പ​യോ​ഗി​ച്ച് ര​ണ്ടു​മ​ണി​ക്കൂ​ർ സ​മ​യം കൊ​ണ്ടാ​ണ് കോ​ള​നി അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്.
കോ​ള​നി​യി​ലെ പ്രാ​യം​കൂ​ടി​യ വ്യ​ക്തി​യാ​യ ത​ങ്ക​മ്മ ഉ​ദ്ഘാ​ട​നം​ചെ​യ്തു.