അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലെ റേ​ഷ​ൻവി​ഹി​തം വ​ർ​ധി​പ്പി​ക്ക​ണം: റോ​ഷി അ​ഗ​സ്റ്റി​ൻ
Thursday, April 2, 2020 9:43 PM IST
ചെ​റു​തോ​ണി: അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലെ റേ​ഷ​ൻ പെ​ർ​മി​റ്റ് വി​ഹി​തം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​വ​ശ്യ​പ്പെ​ട്ടു.
രാ​ജ്യം ലോ​ക്ക് ഡൗ​ണി​ൽ ആ​യ​തോ​ടെ അ​നു​ദി​ന ന​ട​ത്തി​പ്പി​ന് അ​നാ​ഥാ​ല​യ​ങ്ങ​ളും അ​ഗ​തി മ​ന്ദി​ര​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന റേ​ഷ​ൻ പെ​ർ​മി​റ്റ് വി​ഹി​തം പ​രി​മി​ത​മാ​ണ്. സു​മ​ന​സു​ക​ളു​ടെ സം​ഭാ​വ​ന​ക​ൾ​കൂ​ടി സ്വീ​ക​രി​ച്ചാ​യി​രു​ന്നു ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ മു​ന്നോ​ട്ടു പോ​യി​രു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ ആ​യ​തോ​ടെ ഇ​ത്ത​രം സ​ഹാ​യ​ങ്ങ​ൾ ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ഈ ​കാ​ല​യ​ള​വി​ൽ പെ​ർ​മി​റ്റ് വി​ഹി​ത​ത്തോ​ടൊ​പ്പം മ​റ്റു​ള്ള​വ​ർ​ക്ക് ന​ല്കു​ന്ന​തു​പോ​ലെ സൗ​ജ​ന്യ അ​രി​യും പ​ല​വ്യ​ഞ്ജ​ന കി​റ്റും ഇ​വ​ർ​ക്കു​കൂ​ടി ന​ൽ​കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
സ​മ​യ​ബ​ന്ധി​ത​മാ​യി പെ​ർ​മി​റ്റ് പു​തു​ക്കി​യെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ​വ​ന്ന നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് നി​ശ്ച​യി​ച്ച വി​ഹി​ത​മാ​ണ് പെ​ർ​മി​റ്റു​ള്ള​വ​ർ​ക്കും ല​ഭി​ക്കു​ന്ന​ത്. ഇ​ത് അ​പ​ര്യാ​പ്ത​മാ​ണെ​ന്നും റോ​ഷി പ​റ​ഞ്ഞു.