നേര്യമംഗലം എ​ച്ച്എ​ൻ​എ​ൽ ബേ​സ് ക്യാ​ന്പ് വ​നം​വ​കു​പ്പ് ക​ണ്ടു​കെ​ട്ടി
Thursday, April 2, 2020 9:43 PM IST
അ​ടി​മാ​ലി: വെ​ള്ളൂ​ർ ഹി​ന്ദു​സ്ഥാ​ൻ ന്യൂ​സ്പ്രി​ന്‍റി​ന്‍റെ നേ​ര്യ​മം​ഗ​ല​ത്തെ ബേ​സ് ക്യാ​ന്പ് വ​നം​വ​കു​പ്പ് ക​ണ്ടു​കെ​ട്ടി. ദീ​ർ​ഘ​കാ​ല​മാ​യി പാ​ട്ട​ക്കു​ടി​ശി​ക വ​രു​ത്തി​യ​തോ​ടെ​യാ​ണ് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ അ​രു​ണ്‍ കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ന​ട​പ​ടി​യെ​ടു​ത്ത​ത്. 1980-ൽ ​ആ​രം​ഭി​ച്ച​താ​ണ് ഈ ​ക്യാ​ന്പ്.

ഈ​റ്റ, യൂ​ക്കാ​ലി​പ്റ്റ്സ് എ​ന്നി​വ​യു​ടെ ശേ​ഖ​ര​ണ​ത്തി​നും മ​റ്റു​മാ​യി അ​ര ഹെ​ക്ട​ർ വ​ന​ഭൂ​മി​യി​ൽ നാ​ലു ക്വാ​ർ​ട്ടേ​ഴ്സു​ക​ളാ​ണ് എ​ച്ച്എ​ൻ​എ​ൽ പാ​ട്ട വ്യ​വ​സ്ഥ​യി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. 2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ മു​ങ്ങി​പോ​വു​ക​യും രേ​ഖ​ക​ള​ട​ക്കം ന​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഒ​രി​ക്ക​ലും എ​ച്ച്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ ഇ​വി​ടെ എ​ത്തി​യി​ട്ടി​ല്ല. ര​ണ്ടു​വ​ർ​ഷ​മാ​യി ഈ​റ്റ സം​ഭ​ര​ണ​വും വി​പ​ണ​ന​വും പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു.

പാ​ട്ട​ക്കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ടും പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യോ പാ​ട്ട​ക്കു​ടി​ശി​ക അ​ട​ച്ചു​തീ​ർ​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​വു​ക​യോ ചെ​യ്തി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​നം​വ​കു​പ്പ് ഭൂ​മി​യും കെ​ട്ടി​ട​വും ഏ​റ്റെ​ടു​ത്ത​ത്. വാ​ള​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് ബേ​സ് ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ലം. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കെ​ട്ടി​ട​ത്തി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ച് അ​ക​ത്തു ക​ട​ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വ​സ്തു​ക്ക​ളു​ടെ ക​ണ​ക്കെ​ടു​പ്പും ന​ട​ത്തി​യി​ട്ടു​ണ്ട്. ഈ ​ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ഇ​നി വ​നം​വ​കു​പ്പി​ന്‍റെ ഓ​ഫീ​സും ഗോ​ഡൗ​ണു​മാ​ക്കി മാ​റ്റു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ കാ​ടു​ക​യ​റി കി​ട​ക്കു​ന്ന ഈ ​കെ​ട്ടി​ട​ങ്ങ​ൾ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി​രു​ന്നു.

ന്യൂ​സ് പ്രി​ന്‍റ് മേ​ഖ​ല നേ​രി​ടു​ന്ന സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​തു​ട​ർ​ന്നാ​ണ് ര​ണ്ടു​വ​ർ​ഷം മു​ൻ​പ് എ​ച്ച്എ​ൻ​എ​ൽ ക്യാ​ന്പ് ഓ​ഫീ​സു​ക​ൾ അ​ട​ച്ച​ത്. മു​ൻ​പ് ക​ന്പ​നി​യു​ടെ ജീ​വ​ന​ക്കാ​ർ ഇ​വി​ടെ​യാ​ണ് താ​മ​സി​ച്ച് സം​ഭ​ര​ണ​വും വി​ത​ര​ണ​വും ന​ട​ത്തി​യി​രു​ന്ന​ത്.

ക്യാ​ന്പ് ഏ​റ്റെ​ടു​ക്ക​ലി​ന് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ആ​ർ. അ​ജ​യ്, ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​വി. വി​നോ​ദ്, പി.​എ. സു​നി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.