അ​ടി​മാ​ലി​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി
Wednesday, April 1, 2020 10:08 PM IST
അ​ടി​മാ​ലി: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി​നി അ​ടി​മാ​ലി​യി​ൽ എ​ത്തി​യ​താ​യു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ടി​മാ​ലി മേ​ഖ​ല​യി​ൽ ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി.
ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി​നി മാ​ർ​ച്ച് 18-ന് ​അ​ടി​മാ​ലി എ​ഇ​ഒ ഓ​ഫീ​സി​ൽ എ​ത്തി​യ​താ​യാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗം ന​ൽ​കു​ന്ന സൂ​ച​ന.
തു​ട​ർ​ന്നി​വ​ർ ടൗ​ണി​ലെ ര​ണ്ടു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലും സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു​സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ഷു​റ​ൻ​സ് ഓ​ഫീ​സി​ലും പോ​യി​രു​ന്നു.
ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ക​ഴു​കി അ​ണു​വി​മു​ക്ത​മാ​ക്കി.
120-ഓ​ളം ആ​ളു​ക​ൾ വീ​ടു​ക​ളി​ലും മ​റ്റു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് ദേ​വി​യാ​ർ കോ​ള​നി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഇ.​ബി. ദി​നേ​ശ​ൻ പ​റ​ഞ്ഞു.
അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​വ​രു​ന്ന വി​വി​ധ ഏ​കാ​ധ്യാ​പ​ക സ്കൂ​ളു​ക​ളി​ലെ ഏ​ഴ് അ​ധ്യാ​പ​ക​രും എ​ഇ​ഒ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഞ്ച് ജീ​വ​ന​ക്കാ​രു​മാ​ണ് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.
ഇ​തി​ൽ ഒ​രു കു​ടും​ബ​ത്തെ മ​ച്ചി​പ്ലാ​വി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ താ​മ​സി​പ്പി​ച്ചാ​ണ് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.
ഇ​വ​രി​ൽ​നി​ന്നും സ്ര​വം ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക​യ​ച്ച​താ​യും ആ​രോ​ഗ്യ​വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി.