റേ​ഷ​ൻ​ക​ട തു​റ​ക്കാ​ൻ വൈ​കി; പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ
Wednesday, April 1, 2020 10:08 PM IST
ക​ട്ട​പ്പ​ന: കൊ​ച്ചു​തോ​വാ​ള​യി​ലെ പൊ​തു​വി​ത​ര​ണ കേ​ന്ദ്രം രാ​വി​ലെ തു​റ​ക്കാ​ൻ വൈ​കി​യ​ത് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി. സ​ർ​ക്കാ​ർ പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ​വ​ഴി ഇ​ന്ന​ലെ​മു​ത​ൽ സൗ​ജ​ന്യ അ​രി​വി​ത​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന​സ​മ​യം ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് രാ​വി​ല​ഐ​ട്ടു​മു​ത​ൽ ആ​ളു​ക​ൾ കൊ​ച്ചു​തോ​വാ​ള​യി​ലെ റേ​ഷ​ൻ​ക​ട​യി​ൽ എ​ത്തി​യി​രു​ന്നു. റേ​ഷ​ൻ​ക​ട ഉ​ട​മ ഒ​ൻ​പ​തു​ക​ഴി​ഞ്ഞി​ട്ടും തു​റ​ക്കാ​ൻ എ​ത്താ​ത്ത​തി​നെ​തു​ട​ർ​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ സി​ബി പാ​റ​പ്പാ​യി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റ്റ് ലി ​പി. ജോ​ണ്‍, ക​ട്ട​പ്പ​ന പോ​ലീ​സ് തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി. ഇ​തി​നു​ശേ​ഷം ഒ​ൻ​പ​തേ​മു​ക്കാ​ലോ​ടെ​യാ​ണ് ഉ​ട​മ സ്ഥ​ല​ത്തെ​ത്തി ക​ട തു​റ​ന്ന് വി​ത​ര​ണം ആ​രം​ഭി​ച്ച​ത്.