കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് മു​ഖ്യ പ​രി​ഗ​ണ​ന ന​ൽ​ക​ണം: റോ​ഷി അ​ഗ​സ്റ്റി​ൻ
Wednesday, April 1, 2020 10:05 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​നാ​യി 21 ദി​വ​സ​ത്തെ ലോ​ക്ക്ഡോ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ കാ​ർ​ഷി​ക മേ​ഖ​ല ത​ക​ർ​ച്ച​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ഇ​തു പ​രി​ഹ​രി​ക്കാ​നാ​യി ക​ർ​ഷ​ക​ർ​ക്ക് വി​ള ഇ​ൻ​ഷു​റ​ൻ​സ്, താ​ങ്ങു​വി​ല ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ശ്വാ​സ​ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ചി​ച്ചി​ട്ടു​ള്ള 20000 കോ​ടി​യു​ടെ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.
മൊ​റ​ട്ടോ​റി​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ഇ ​മെ​യി​ൽ, മെ​സേ​ജ് ഇ​വ ഇ​ട​ണ​മെ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്ക​ണം. കു​ടി​ശി​ഖ വ​ന്നി​ട്ടു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും മൊ​റ​ട്ടോ​റി​യ ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്ക​ണം. മൊ​റ​ട്ടോ​റി​യം കാ​ല​യ​ള​വി​ലെ പ​ലി​ശ ഇ​ള​വു​ന​ൽ​ക​ണം. മൂ​ന്നു​മാ​സം ക​ഴി​ഞ്ഞു കു​ടി​ശി​ക അ​ട​യ്ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ ത​വ​ണ​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ വ​ള​വും കീ​ട​നാ​ശി​നി​യും ല​ഭി​ക്കാ​ത്ത​തും തൊ​ഴി​ലാ​ളി​ക​ൾ ല​ഭി​ക്കാ​ത്ത​തും ഏ​റെ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ ഏ​ലം, കു​രു​മു​ള​ക്, ജാ​തി, ഗ്രാ​ന്പു ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ക​യാ​ണ്. വി​ള​ക​ൾ ന​ന​യ്ക്കു​ന്ന​തി​നോ ത​ണ​ൽ കൊ​ടു​ക്കു​ന്ന​തി​നോ ക​ർ​ഷ​ക​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ല. ഇ​ത് കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കും.
ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് കാ​ലി​ത്തീ​റ്റ, മ​രു​ന്ന് തു​ട​ങ്ങി​യ​വ ല​ഭി​ക്കു​ന്നി​ല്ല. കൃ​ത്യ​മാ​യ പ​രി​ച​ര​ണം കൊ​ടു​ക്കാ​ൻ ക​ഴി​യാ​തെ ക്ഷീ​ര​ക​ർ​ഷ​ക​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
ഇ​തോ​ടൊ​പ്പം ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്ക​ൽ വി​പ​ണി ല​ഭി​ക്കാ​ത്ത​ത് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. മ​രു​ന്നും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും അ​വ​ശ്യ വ​സ്തു​ക്ക​ളും വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. അ​തി​നാ​ൽ മ​ല​ഞ്ച​ര​ക്ക് ക​ട​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും തു​റ​ക്ക​ണം. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​വ​ഴി ക​ർ​ഷ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ സം​ഭ​രി​ക്കു​ന്ന​തി​നും സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണം.
റേ​ഷ​ൻ ക​ട​ക​ൾ​വ​ഴി അ​രി വി​ത​ര​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ടു​മെ​ന്നാ​ണ​റി​യു​ന്ന​ത്. ഇ​വ​കൂ​ടി സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.