റ​വ​ന്യൂ ഭൂ​മി കൈ​യേ​റി നി​ർ​മി​ച്ച ഷെ​ഡ് പൊ​ളി​ച്ചു​മാ​റ്റി
Wednesday, April 1, 2020 10:05 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ റ​വ​ന്യു​ഭൂ​മി കൈ​യേ​റി ഷെ​ഡ് നി​ർ​മി​ച്ച​ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കി.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ വ്യാ​പൃ​ത​രാ​യ​തോ​ടെ​യാ​ണ് ചി​ല​ർ ഭൂ​മി കൈ​യേ​റി​യ​ത്.
മൂ​ന്നാ​ർ എ​ഞ്ചി​നി​യിം​ഗ് കോ​ള​ജി​നു സ​മീ​പ​ത്തെ സ​ർ​വേ ന​ന്പ​ർ 912-ൽ​പെ​ട്ട ഭൂ​മി​യാ​ണ് ചി​ല​ർ കൈ​യേ​റി​യ​ത്.
സം​ഭ​വം ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.
കോ​ള​ജി​നു​ സ​മീ​പ​ത്തെ കൈ​യേ​റ്റ​ങ്ങ​ൾ ഇ​തി​നു​മു​ന്പും പ​ല​വ​ട്ടം അ​ധി​കൃ​ത​ർ ഒ​ഴി​പ്പി​ച്ചെ​ങ്കി​ലും ഭൂ​മി സം​ര​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യാ​ത്ത​താ​ണ് വീ​ണ്ടും കൈ​യേ​റ്റ​ത്തി​നു കാ​ര​ണം.