ക്രി​ക്ക​റ്റ് ക​ളി​ച്ച യു​വാ​ക്ക​ളെ പി​ടി​കൂ​ടി
Wednesday, April 1, 2020 10:05 PM IST
തൊ​ടു​പു​ഴ:​ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് ക്രി​ക്ക​റ്റ് ക​ളി​ച്ച യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി.​പെ​രു​ന്പി​ള്ളി​ച്ചി​റ ഭാ​ഗ​ത്ത് പാ​ട​ത്ത് ക്രി​ക്ക​റ്റ് ക​ളി​ച്ച 30 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ​യാ​ണ് തൊ​ടു​പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം യു​വാ​ക്ക​ളെ പോ​ലീ​സ് താ​ക്കീ​തു ചെ​യ്ത് വി​ട്ട​യ​ച്ചു.​സം​ഭ​വം ആ​വ​ർ​ത്തി​ച്ചാ​ൽ കേ​സെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക്
ഹ​ണി കോ​ള​യു​മാ​യി രാ​ജു

ഇ​ടു​ക്കി:​ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഹ​ണി​കോ​ള ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി തൊ​പ്പി​പ്പാ​ള തു​ണ്ടു​വ​യ​ലി​ൽ റ്റി.​കെ.​രാ​ജു ജി​ല്ലാ ക​ള​ക്ട​റെ ക​ണ്ടു.​ഹ​ണി കോ​ള​യും കോ​ള​യു​ണ്ടാ​ക്കാ​നു​ള്ള തേ​നും ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി. ഒ​രു ഗ്ലാ​സ് കു​ടി​വെ​ള്ള​ത്തി​ൽ മൂ​ന്ന് ടീ ​സ്പൂ​ണ്‍ തേ​നും അ​ഞ്ച് മി​ല്ലി ഇ​ഞ്ചി നീ​രും പ​കു​തി നാ​ര​ങ്ങ​യു​ടെ നീ​രും ഒ​രു നു​ള്ള് കു​രു​മു​ള​ക് പൊ​ടി​യും ചേ​ർ​ത്ത് ഹ​ണി കോ​ള​യു​ണ്ടാ​ക്കാം. ദാ​ഹ​വും ക്ഷീ​ണ​വും മാ​റ്റു​ന്ന​തി​നൊ​പ്പം പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും തേ​ൻ ചേ​ർ​ത്ത ഹ​ണി കോ​ള ഗു​ണ​ക​ര​മാ​ണെ​ന്ന് രാ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി​യു​ടേ​യും ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ക​മ്മീ​ഷ​ന്‍റെ​യും നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​പ്പി​പ്പാ​ള ഹൈ​റേ​ഞ്ച് തേ​നീ​ച്ച പ​രി​പാ​ല​ന കേ​ന്ദ്രം തേ​നി​ൽ നി​ന്ന് 12 ഓ​ളം മൂ​ല്യ വ​ർ​ധി​ത ഉ​ത്പ്പ​ന്ന​ങ്ങ​ളും നി​ർ​മി​ക്കു​ന്നു​ണ്ട്.