പെൻഷൻ വിതരണം; ത​പാ​ൽ ഓ​ഫീ​സു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും
Wednesday, April 1, 2020 10:04 PM IST
തൊ​ടു​പു​ഴ:​സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ ബ്രാ​ഞ്ച് ഓ​ഫീ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ത​പാ​ൽ ഓ​ഫീ​സു​ക​ളും മൂ​ന്നു മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.​പോ​സ്റ്റ് ഓ​ഫീ​സി​ൽ സേ​വ​ന​ത്തി​നെ​ത്തു​ന്ന​വ​ർ പോ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നി​വ​ർ നി​ർ​ദേ​ശി​ക്കു​ന്ന എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും പാ​ലി​ക്ക​ണ​മെ​ന്ന് പോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

സ​പ്ലൈ ഓ​ഫീ​സ്
ക​ണ്‍​ട്രോ​ൾ റൂം ​
തു​റ​ന്നു

ഇ​ടു​ക്കി: ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ൽ 24 മ​ണി​ക്കൂ​ർ കോ​വി​ഡ്19 ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.04862-232321 എ​ന്ന ന​ന്പ​റി​ൽ പൊ​തു​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ അ​റി​യി​ക്കാം.​അ​ടു​ത്ത മാ​സ​ത്തേ​ക്ക് വി​ത​ര​ണം ചെ​യ്യേ​ണ്ട ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ എ​ഫ്സി​ഐ ഗോ​ഡൗ​ണു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.203 ലോ​ഡ് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ഇ​തു​വ​രെ എ​ത്തി​ച്ചു. ഈ ​മാ​സ​ത്തെ അ​ഡ്വാ​ൻ​സ് വാ​തി​ൽ​പ്പ​ടി വി​ത​ര​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​രും റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും പൊ​തു​വി​പ​ണി​യി​ലെ വി​ല​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നും ക​രി​ഞ്ച​ന്ത,പൂ​ഴ്ത്തി​വ​യ്പ് എ​ന്നി​വ ത​ട​യു​ന്ന​തി​നു​മാ​യി 61 ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 19 ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി.​നി​ല​വി​ൽ പൊ​തു​വി​പ​ണി​യി​ൽ എ​ല്ലാ​അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ല​ഭ്യ​മാ​ണെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.