ലോ​ക്ക് ഡൗ​ണ്‍ ടാ​സ്കു​മാ​യി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ
Wednesday, April 1, 2020 10:04 PM IST
തൊ​ടു​പു​ഴ:​ലോ​ക്ക് ഡൗ​ണ്‍ മൂ​ലം പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ​ക്ക് ര​സ​ക​ര​മാ​യ പ​ഠ​ന വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​ണ് തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി​സ്കൂ​ൾ അ​ധ്യാ​പ​ക​ർ.​ ഉ​ല്ലാ​സ​ക​ള​രി ​എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ർ​ച്ച് 31 വ​രെ വി​വി​ധ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ക​യും അ​തി​ന്‍റെ വി​ല​യി​രു​ത്ത​ലു​ക​ൾ അ​ധ്യാ​പ​ക​ർ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഉ​ല്ലാ​സ​ക​ള​രി​ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 25 ടാ​സ്കു​ക​ളാ​ണ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്.
അ​ഞ്ച​ൽ​പെ​ട്ടി, റൂ​ട്ട് മാ​പ്പ്, ഗ്രീ​ൻ സ​ല്യൂ​ട്ട്, കി​ളി​കൊ​ഞ്ച​ൽ , ശ​ല​ഭ​കാ​ഴ്ച​ക​ൾ, പ​ത്ര​വാ​ർ​ത്ത, എ​ന്‍റെ വീ​ട്, അ​മ്മ​മ​ന​സ്‌​സ്, പാ​ച​ക വീ​ഡി​യോ, വ​ര​യ്ക്കാം ഒ​ട്ടി​ക്കാം, ഫാ​മി​ലി ട്രീ,​ എ​ഴു​ത്താ​ണി, ഭാ​ര​തം എ​ന്‍റെ അ​ഭി​മാ​നം, ഇം​ഗ്ലീ​ഷ് മാ​മ​ൻ, സി​ഗ്നേ​ച്ച​ർ ട്രീ ​സി​നി​മ ക്ലൈ​മാ​ക്സ്, ചി​ത്ര​ര​ച​ന, എ​ഞ്ചു​വ​ടി, ട്രോ​ൾ നി​ർ​മാ​ണം, കു​ട്ടി​ശാ​സ്ത്ര​ജ്ഞ​ൻ,ജ​ല​സം​ര​ക്ഷ​ണ മാ​ർ​ഗ​ങ്ങ​ൾ,വാ​യ്ത്താ​രി ശേ​ഖ​ര​ണം,ഈ ​അ​വ​ധി​ക്കാ​ലം ഇ​ങ്ങ​നെ നീ​ണ്ടു പോ​യാ​ൽ , എ​ന്നീ 25 ടാ​സ്കു​ക​ൾ കു​ട്ടി​ക​ൾ വീ​ട്ടി​ലി​രു​ന്ന് പൂ​ർ​ത്തി​യാ​ക്കി വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പോ​സ്റ്റ് ചെ​യ്യ​ണം.​
ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 30 വ​രെ​യാ​ണ് സ​മ​യ​പ​രി​ധി.​സ്കൂ​ളി​ലെ 730 കു​ട്ടി​ക​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലാ​ണ് കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ഫോ​ട്ടോ എ​ടു​ത്ത് അ​യ​യ്ക്കേ​ണ്ട​ത് .
ക്ലാ​സ് ടീ​ച്ച​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ വി​ല​യി​രു​ത്തി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
അ​വ​ധി​ക്കാ​ല പ​ഠ​ന പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ കു​ട്ടി​ക​ളു​ടെ ബോ​റ​ടി മാ​റ്റു​ക,സ​ർ​ഗ​ശേ​ഷി വ​ള​ർ​ത്തു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ധ്യാ​പ​ക​ർ അ​റി​യി​ച്ചു.