ക​ത്തി​പ്പാ​റ​യി​ൽ വെ​ട്ടു​ക്കി​ളി ശ​ല്യം
Tuesday, March 31, 2020 9:56 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ക​ത്തി​പ്പാ​റ മേ​ഖ​ല​യി​ൽ വെ​ട്ടു​ക്കി​ളി ശ​ല്യം ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​കു​ന്നു. കൂ​ട്ട​മാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യി​ട്ടു​ള്ള വെ​ട്ടു​ക്കി​ളി​ക​ൾ വ​ലി​യ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് വ​രു​ത്തു​ന്ന​ത്. കൃ​ഷി വ​ലി​യ​തോ​തി​ൽ വെ​ട്ടു​ക്കി​ളി​ക​ൾ തി​ന്നു ന​ശി​പ്പി​ക്കു​ക​യാ​ണ്. ക​മു​ക്, കു​രു​മു​ള​ക്, കൊ​ക്കോ, തെ​ങ്ങ് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ​ക്കു​മേ​ലെ​ല്ലാം വെ​ട്ടു​ക്കി​ളി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ട്. ക​ത്തി​പ്പാ​റ മ​രു​ത്തോം​കു​ടി ഷാ​ജി, ക​ട്ട​ക്ക​യ​ത്ത് ത​ങ്ക​പ്പ​ൻ എ​ന്നി​വ​രു​ടെ കൃ​ഷി​ക​ൾ വെ​ട്ടു​ക്കി​ളി​യാ​ക്ര​മ​ണ​ത്തി​ൽ ന​ശി​ച്ചു.
വ​ള​രെ വേ​ഗ​ത്തി​ലാ​ണ് ഒ​രി​ട​ത്തു​നി​ന്നും മ​റ്റൊ​രി​ട​ത്തേ​ക്ക് വെ​ട്ടു​ക്കി​ളി​ശ​ല്യം വ്യാ​പി​ക്കു​ന്ന​ത്. നാ​ളു​ക​ൾ​ക്കു​മു​ന്പ് അ​ടി​മാ​ലി ആ​യി​ര​മേ​ക്ക​ർ കു​ട​ക്കാ​സി​റ്റി ഭാ​ഗ​ത്തും വെ​ട്ടു​ക്കി​ളി ശ​ല്യം ഉ​ട​ലെ​ടു​ത്തി​രു​ന്നു. വെ​ട്ടു​ക്കി​ളി ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ കൃ​ഷി​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.