ആ​ന്‍റ​ണി മാ​സ്കു​ക​ൾ തു​ന്നു​ക​യാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി
Tuesday, March 31, 2020 9:56 PM IST
ച​ക്കു​പ​ള്ളം: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കാ​നാ​യി മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് ത​ന്‍റെ വീ​ട്ടി​ലി​രു​ന്ന് മാ​സ്ക് നി​ർ​മി​ക്കു​ക​യാ​ണ്.
മാ​സ്ക് കി​ട്ടാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ര​മാ​വ​ധി മാ​സ്ക് നി​ർ​മി​ച്ചു ന​ൽ​കാ​നാ​ണ് പ​ദ്ധ​തി. ആ​യി​ര​ത്തോ​ളം മാ​സ്കു​ക​ൾ ഇ​തി​നോ​ട​കം നി​ർ​മി​ച്ചു. കോ​വി​ഡ് കാ​ല​ത്ത് ഒ​ഴി​വു​സ​മ​യം പൂ​ർ​ണ​മാ​യും മാ​സ്്ക് നി​ർ​മി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​യും ആ​ന്‍റ​ണി പ​റ​ഞ്ഞു.