തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ന് ചി​കി​ത്സാ സൗ​ക​ര്യ​മൊ​രു​ക്കാതെ തോട്ടം ഉടമ
Tuesday, March 31, 2020 9:56 PM IST
നെ​ടു​ങ്ക​ണ്ടം: തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ന് തോ​ട്ടം ഉ​ട​മ ചി​കി​ത്സാ​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്ന് ആ​രോ​പ​ണം. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കൈ​ത്താ​ങ്ങാ​യി.
നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യ യു​വാ​വി​ന്‍റെ ഭാ​ര്യ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ക​ല​ശ​ലാ​യ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. പു​ല​ർ​ച്ചെ 1.30-ന് ​ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വാ​ഹ​നം വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് യു​വാ​വ് എ​സ്റ്റേ​റ്റ് ഉ​ട​മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​ർ ത​യാ​റാ​യി​ല്ല. വേ​റെ വാ​ഹ​നം ഏ​ർ​പ്പാ​ടാ​ക്കി പോ​കാ​നാ​ണ് ഉ​ട​മ നി​ർ​ദേ​ശി​ച്ച​ത്.
എ​ന്നാ​ൽ ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​ല്ലെ​ന്നും സ​ഹാ​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ധി​ക്കാ​ര​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് യു​വാ​വി​നോ​ടും കു​ടും​ബ​ത്തോ​ടും ഇ​വ​ർ സ്വീ​ക​രി​ച്ച​തെ​ന്നും പ​റ​യു​ന്നു.
പ്ര​തി​സ​ന്ധി​യി​ലാ​യ യു​വാ​വ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. തോ​ട്ട​ത്തി​ൽ​നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം കാ​ൽ​ന​ട​യാ​യി മെ​യി​ൻ റോ​ഡി​ൽ പോ​ലീ​സ് വാ​ഹ​ന​ത്തി​ന​ടു​ത്തെ​ത്തി​യ യു​വ​തി ത​ള​ർ​ന്നു​വീ​ണു. ഉ​ട​ൻ​ത​ന്നെ പോ​ലീ​സ് യു​വ​തി​യെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​തി​നു​ശേ​ഷം ഇ​വ​രെ 108 ആം​ബു​ല​ൻ​സി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്തു.
പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​തിനെത്തുട​ർ​ന്ന് ഉ​ട​മ​ക​ൾ യു​വാ​വി​ന് 1000 രൂ​പ​മാ​ത്രം ന​ൽ​കി​യാ​ണ് വി​ട്ട​യ​ച്ച​ത്. കോ​ട്ട​യ​ത്ത് എ​ത്തി​യ യു​വാ​വ് ത​നി​ക്ക് ല​ഭി​ക്കാ​നു​ള്ള ക​ഴി​ഞ്ഞ​മാ​സ​ത്തെ വേ​ത​നം ന​ൽ​ക​ണ​മെ​ന്ന് ഉ​ട​മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​ങ്ങ​ളു​ടെ കൈ​യി​ൽ പ​ണ​മി​ല്ലെ​ന്നും തു​ക ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് അ​റി​യി​ച്ച​ത്. കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ദി​വ​സ​വേ​ത​ന​ക്കാ​ർ​ക്ക് ഉ​ട​മ​ക​ൾ വേ​ത​നം ന​ൽ​ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ​യാ​ണ് തോ​ട്ടം ഉ​ട​മ​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഇ​ത്ത​രം ധി​ക്കാ​ര​പ​ര​മാ​യ ന​ട​പ​ടി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പൊ​ടു​ന്ന​നെ​യു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്കും മ​റ്റും വി​ധേ​യ​മാ​കു​ന്ന കു​ടും​ബ​ത്തി​നു​ള്ള അ​ടി​യ​ന്ത​ര സ​ഹാ​യം എ​ന്ന​നി​ല​യി​ൽ തോ​ട്ടം ഉ​ട​മ​ക​ൾ വേ​ത​നം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ആ​ദ്യം ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ യു​വാ​വി​നോ​ട് നേ​രി​ട്ടെ​ത്തി പ​ണം ആ​വ​ശ്യ​മെ​ങ്കി​ൽ വാ​ങ്ങി​ക്കൊ​ള്ളാ​നാ​ണ് ഉ​ട​മ പ​റ​ഞ്ഞ​ത്.
എ​ന്നാ​ൽ ജോ​ലി​ചെ​യ്ത പ​ണ​മെ​ങ്കി​ലും ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് നി​ല​പാ​ടെ​ടു​ത്ത​തോ​ടെ യു​വാ​വി​ന്‍റെ അ​ക്കൗ​ണ്ടി​ൽ തു​ക നി​ക്ഷേ​പി​ക്കാ​മെ​ന്നാ​ണ് ഉ​ട​മ​ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.