ഹോ​ട്ട​ലി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 84 പേ​രെ വീ​ടു​ക​ളി​ലേ​ക്കു മാ​റ്റി
Tuesday, March 31, 2020 9:56 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ കെ​ടി​ഡി​സി ഹോ​ട്ട​ലി​ൽ ക്വാ​റ​ന്‍റൈനി​ലാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള​ട​ക്ക​മു​ള്ള​വ​രെ വീ​ട്ടി​ലേ​ക്കു മാ​റ്റി. 84 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ലെ ഏ​ഴു​പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യ​തും മ​റ്റു​ള്ള​വ​രിൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലുമാ​ണ് മു​ഴു​വ​ൻ പേ​രെ​യും അ​ധി​കൃ​ത​ർ വീടു​ക​ളി​ലേ​ക്കു മാ​റ്റി​യ​ത്.
മാ​ർ​ച്ച് പ​ത്തി​നാ​ണ് വി​ദേ​ശി​യ​ട​ങ്ങു​ന്ന സം​ഘം മൂ​ന്നാ​ർ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ​ത്. ഇ​വ​രി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജീ​വ​ന​ക്കാ​രെ മു​ഴു​വ​ൻ ഹോ​ട്ട​ലി​ൽ ക്വാ​റ​ന്‍റൈനി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഒ​റീ​സ​യി​ൽ​നി​ന്നെ​ത്തി​യ മൂ​ന്നു​പേ​രും ഡ്രൈ​വ​റും ഉ​ൾ​പ്പെ​ടു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​രി​ൽ ഏ​ഴു​പേ​രു​ടെ സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ ഏ​ഴെ​ണ്ണ​വും നെ​ഗ​റ്റീ​വാ​യി​രു​ന്നു. ഇ​തോ​ടെ മു​ഴു​വ​ൻ പേ​രെ​യും വി​ട്ട​യ​യ്ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചെ​ങ്കി​ലും പു​റ​ത്തു​വി​ടു​ന്ന​തി​ന് ചി​ല ത​ട​സ​ങ്ങ​ൾ നേ​രി​ട്ടു.
ഇ​ന്ന​ലെ രാ​വി​ലെ​​യാ​ണ് മു​ഴു​വ​ൻ​പേ​രെ​യും വി​ടു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​ത്. തു​ട​ർ​ന്നാ​ണ് 84 പേരെ വി​ട്ട​തെ​ന്ന് സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചു മ​ട​ങ്ങി​യ ബ്രി​ട്ടീ​ഷ് പൗ​ര​ൻ എ​റ​ണാ​കു​ളം ക​ള​മേ​ശ​രി​യി​ൽ ചി​കി​ൽ​സ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. ക്വാ​റ​ന്‍റൈനി​ലാ​യ ജീ​വ​ന​ക്കാ​രും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തോ​ടെ കൊ​റോ​ണ​യു​ടെ ആ​ശ​ങ്ക നേ​രി​യ​തോ​തി​ൽ കു​റ​യു​ക​യാ​ണ്.
ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന പാ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്വ​ന്തം നാ​ട്ടി​ലും വീ​ടു​ക​ളി​ലും എ​ത്തു​ന്ന​വ​ർ 14 ദി​വ​സം വീ​ട്ടി​ൽ ക്വാ​റ​ന്‍റൈനി​ലാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.