ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് പാ​സ് ന​ൽ​കും
Tuesday, March 31, 2020 9:56 PM IST
നെ​ടു​ങ്ക​ണ്ടം: പ​ച്ച​ക്ക​റി​ക​ളും മ​റ്റ് അ​വ​ശ്യ വ​സ്തു​ക്ക​ളും എ​ത്തി​ക്കു​ന്ന​തി​നാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും പാ​സു​ക​ൾ അ​നു​വ​ദി​ച്ചു​തു​ട​ങ്ങി. നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നി​ന്നു​മാ​ണ് പാ​സു​ക​ൾ ന​ൽ​കു​ന്ന​ത്.
പ​ഴം, പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, പാ​ൽ തു​ട​ങ്ങി​യ അ​വ​ശ്യ​വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യാ​ണ് പാ​സ് ന​ൽ​കു​ന്ന​ത്. ഓ​രോ വാ​ഹ​ന​ത്തി​നും പാ​സും സ്റ്റി​ക്ക​റും ന​ൽ​കും. വ്യാ​പാ​രി​ക​ളി​ൽ​നി​ന്നോ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ​നി​ന്നോ ഉ​ള്ള സാ​ക്ഷ്യ​പ​ത്രം, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ൾ എ​ന്നി​വ ഉ​ട​മ​യോ ഡ്രൈ​വ​റോ ഹാ​ജ​രാ​ക്ക​ണം.
മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷാ ഫോം ​താ​ലൂ​ക്ക് ഓ​ഫീ​സി​ൽ​നി​ന്നും സ​പ്ലൈ ചെ​യ്യു​മെ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ നി​ജു പി. ​കു​ര്യ​ൻ അ​റി​യി​ച്ചു.