മ​ദ്യ കു​റി​പ്പ​ടി ന​യം വി​ചി​ത്ര​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Tuesday, March 31, 2020 9:56 PM IST
രാ​ജ​കു​മാ​രി: മ​ദ്യാ​സ​ക്തി​യു​ള്ള​വ​രെ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ലാ​ക്കി ചി​കി​ത്സി​ക്ക​ണ​മെ​ന്നും തീ​വ്ര ആ​സ​ക്തി പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ർ​ക്ക് മ​ദ്യം ന​ൽ​കാ​ൻ ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പ​ടി എ​ന്ന ന​യം വി​ചി​ത്ര​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്.
ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലാ​യി യു​വ​ജ​ന​ങ്ങ​ളി​ല​ട​ക്കം മ​ദ്യാ​സ​ക്തി വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഈ ​ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ഇ​ങ്ങ​നെ​യു​ള്ള​വ​രെ ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കി ക​രു​ത​ലു​ള്ള യു​വ​ജ​ന​ത​യെ രൂ​പ​പ്പെ​ടു​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കേ​ണ്ട​ത്. മ​ദ്യ​പ​രെ ര​ക്ഷി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ച്ചാ​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ക​ണ്ണീ​ർ തു​ട​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നും കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് പ​റ​ഞ്ഞു.