വേ​ർ​ഡ്സ് ഓ​ഫ് സ​ർ​വൈ​വ​ൽ ഓ​ണ്‍​ലൈ​ൻ പ്ര​സം​ഗ മ​ത്സ​രം
Tuesday, March 31, 2020 9:51 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​വി​ഡ് ഭീ​തി​യെ​തു​ട​ർ​ന്ന് മാ​ർ​ച്ച് ആ​ദ്യ​വാ​ര​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച അ​വ​ധി​ക്കാ​ലം ഫ​ല​പ്ര​ദ​മാ​ക്കാ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എം നാ​ലു​മു​ത​ൽ ഒ​ന്പ​താം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി വേ​ർ​ഡ്സ് ഓ​ഫ് സ​ർ​വൈ​വ​ൽ എ​ന്ന ഓ​ണ്‍​ലൈ​ൻ പ്ര​സം​ഗ മ​ത്സ​ര പ​ര​ന്പ​ര സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​ര​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​യി 51 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ൽ ഏ​യ്ഞ്ച​ൽ റോ​ജി വ​ണ്ട​ൻ​പ​ത്താ​ൽ ഒ​ന്നാം​സ്ഥാ​ന​വും ജോ​സ് ബാ​സ്റ്റി​ൻ പൂ​വ​ര​ണി ര​ണ്ടാം​സ്ഥാ​ന​വും ടോം ​സാ​ജു പൊ​ടി​മ​റ്റം മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ൽ ലെ​യ സെ​ബാ​സ്റ്റ്യ​ൻ പ​ഴ​യി​ടം ഒ​ന്നാം​സ്ഥാ​ന​വും നോ​യ യോ​ഹ​ന്നാ​ൻ കൊ​ച്ചു​തോ​വാ​ള ര​ണ്ടാം സ്ഥാ​ന​വും അ​ലോ​ക മ​രി​യ മു​റി​ഞ്ഞ​പു​ഴ മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. 3000, 2000 1000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്മാ​ന​ങ്ങ​ൾ.
ഏ​യ്ഞ്ച​ൽ റോ​ജി, ലെ​യ സെ​ബാ​സ്റ്റ്യ​ൻ, നോ​യ യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ ഓ​വ​റോ​ൾ ട്രോ​ഫി​ക​ൾ​ക്കും അ​ർ​ഹ​രാ​യി. പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്. ഇ​തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട സ്റ്റേ​ജ് മ​ത്സ​രം പി​ന്നീ​ട് ന​ട​ക്കും.