മ​ല​ഞ്ച​ര​ക്കു ക​ട​ക​ൾ തു​റ​ക്ക​ണം: കാ​ത്ത​ലി​ക് മൂ​വ്മെ​ന്‍റ് നി​വേ​ദ​നം ന​ൽ​കി
Tuesday, March 31, 2020 9:51 PM IST
ക​രി​ന്പ​ൻ: ഇ​ടു​ക്കി ജി​ല്ല​യി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചു മ​ല​ഞ്ച​ര​ക്ക് ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കാ​ത്ത​ലി​ക് മൂ​വ്മെ​ന്‍റ് ഇ​ടു​ക്കി രൂ​പ​ത നോ​ർ​ത്ത് റീ​ജ​ണ്‍ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി.
ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​യ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ക​ച്ച​വ​ട​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ വി​ല ന​ൽ​കാ​തി​രിക്കുന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക ശ്ര​ദ്ധ ഉ​ണ്ടാ​ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് പു​ളി​മൂ​ട്ടി​ൽ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നി​വേ​ദ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ട മു​ഖ്യ​മ​ന്ത്രി, മു​ന്നോ​ട്ടു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി അ​റി​യി​ച്ചു മ​റു​പ​ടി ന​ൽ​കി.