അ​ന​ധി​കൃ​ത കു​ളം നി​ർ​മാ​ണം: ഹി​റ്റാ​ച്ചി പി​ടി​ച്ചെ​ടു​ത്തു
Tuesday, March 31, 2020 9:51 PM IST
നെ​ടു​ങ്ക​ണ്ടം: അ​ന​ധി​കൃ​ത​മാ​യി കു​ളം നി​ർ​മി​ക്കു​ന്ന​താ​യു​ള്ള നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഹി​റ്റാ​ച്ചി റ​വ​ന്യു അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.
നീ​ർ​ച്ചാ​ൽ ത​ട​സ​പ്പെ​ടു​ത്തി സ്വ​കാ​ര്യ​വ്യ​ക്തി കു​ളം നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പൊ​ന്നാ​ങ്കാ​ണി സ്വ​ദേ​ശി​ക്കെ​തി​രേ നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​ത്. ഇ​യാ​ളു​ടെ വ​സ്തു​വി​ൽ കു​ളം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റി​യ ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കം​ചെ​യ്തി​രു​ന്നു. ഇ​തി​നു സ​മീ​പ​മാ​യു​ള്ള നീ​ർ​മ​റി കു​ള​ത്തി​ന്‍റെ കെ​ട്ടു​ക​ൾ ഇ​ടി​യു​മെ​ന്നും 15 മീ​റ്റ​ർ ആ​ഴ​ത്തി​ലു​ള്ള കു​ളം നി​ർ​മി​ച്ചാ​ൽ നീ​ർ​മ​റി കു​ള​ത്തി​ലെ വെ​ള്ളം വ​ലി​ഞ്ഞു​പോ​കു​മെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.
ഇ​തേ​തു​ട​ർ​ന്നാ​ണ് പാ​റ​ത്തോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യു സം​ഘ​വും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യ​ത്. ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ കു​ളം കു​ഴി​ക്കു​വാ​ൻ ഉ​പ​യോ​ഗി​ച്ച ഇ​വ​രു​ടെ ചെ​റി​യ ഹി​റ്റ​ച്ചി പി​ടി​ച്ചെ​ടു​ത്ത് പോ​ലീ​സി​ന് കൈ​മാ​റി. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ​ക്ക് സ​മ​ർ​പ്പി​ച്ചു.
സ​മീ​പ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കു​ള​ത്തി​നോ​ടു​ചേ​ർ​ന്ന് മ​ണ്ണെ​ടു​ത്ത​താ​ണ് നാ​ട്ടു​കാ​രെ പ്ര​കോ​പി​ത​രാ​ക്കി​യ​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ നി​ജു കു​ര്യ​ൻ, താ​ലൂ​ക്ക് സ​ർ​വേ​യ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ക​ഴ​ന്പു​ള്ള​താ​യി ക​ണ്ടെ​ത്തി. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് സ​ബ് ക​ള​ക്ട​ർ​ക്ക് ഉ​ട​ൻ ന​ൽ​കു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.