ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ വീ​ടു​ക​ളി​ൽ മ​രു​ന്നെ​ത്തി​ക്കും
Tuesday, March 31, 2020 9:51 PM IST
ഇ​ര​ട്ട​യാ​ർ: ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും ആ​ശു​പ​ത്രി​യി​ൽ എ​ത്തി മ​രു​ന്നു വാ​ങ്ങു​ന്ന​വ​രു​മാ​യ വ​യോ​ജ​ന​ങ്ങ​ൾ​ക്കും വീ​ട്ടി​ൽ മ​രു​ന്നെ​ത്തി​ച്ചു​ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചെ​ന്പ​ക​പ്പാ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​രു​ത​ൽ എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലു​മാ​യി 500-ഓ​ളം പ്രാ​യ​മാ​യ രോ​ഗി​ക​ളാ​ണു​ള്ള​ത.് ഇ​വ​ർ​ക്ക് ര​ണ്ടു​മാ​സ​ത്തേ​ക്കു​ള്ള മ​രു​ന്നു​ക​ൾ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റുടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ൽ​കു​ന്ന​ത്. ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി​യ​ത്.
വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലേ​യും വീ​ടു​ക​ളി​ൽ ലി​സ്റ്റ​നു​സ​രി​ച്ചു​ള്ള മ​രു​ന്ന് എ​ത്തി​ക്കും. മ​രു​ന്നു ന​ൽ​കു​ന്ന​തി​നൊ​പ്പം ആ​രോ​ഗ്യ​നി​ല ചോ​ദി​ച്ചു മ​ന​സി​ലാ​ക്കു​ക​യും ചെ​യ്യും
കൂ​ടാ​തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ധ​ന​രാ​യ ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കു​ന്ന പ​ദ്ധ​തി​ക്കും തു​ട​ക്ക​മാ​യി.