ഐ​ആ​ർ​എ​സ് ജി​ല്ലാ, താ​ലൂ​ക്ക് സ​മി​തി​ക​ൾ രൂ​പീക​രി​ച്ചു
Tuesday, March 31, 2020 9:51 PM IST
തൊ​ടു​പു​ഴ: ദു​ര​ന്ത പ്ര​തി​രോ​ധ മാ​ർ​ഗ രേ​ഖ അം​ഗീ​ക​രി​ച്ച് അ​ടി​യ​ന്തര ഘ​ട്ട​ങ്ങ​ളി​ൽ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ക്കു​ന്ന​തി​ന് ജി​ല്ല - താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ൽ ഇ​ൻ​സി​ഡ​ന്‍റ് റെ​സ്പോ​ണ്‍​സ് സി​സ്റ്റം വി​ജ്ഞാ​പ​നം ചെ​യ്ത് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.
ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​നാ​ണ് ഓ​ഫീ​സ​ർ. എ​ഡി​എം ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ണ്ട​റും ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഡെ​പ്യൂ​ട്ടി ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ണ്ട​റു​മ​യി​രി​ക്കും. ഇ​ടു​ക്കി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി ​വൈ എ​സ്പി, നി​ർ​വ​ഹ​ണ വി​ഭാ​ഗം മേ​ധാ​വി, ആ​ർ​ടി​ഒ, ജി​ല്ലാ അ​ഗ്നി​ശ​മ​ന സേ​ന ഓ​ഫീ​സ​ർ, ജൂ​ണി​യ​ർ അ​ഡ്മി​ന്സ്ട്രേ​റ്റീ​വ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ, ഹ​സാ​ർ​ഡ് അ​ന​ലി​സ്റ്റ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ലോ​ജി​സ്റ്റി​ക്സ്, പ്ലാ​നിം​ഗ്, സേ​ഫ്ടി, മീ​ഡി​യ, ലെ​യ്സ​ണ്‍, ഇ​ൻ​ഫ​ർ​മേ​ഷ​ൻ, വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ജി​ല്ലാ സ​മി​തി​യി​ൽ നേ​തൃ​ത്വം ന​ല്കും.
ഇ​ടു​ക്കി താ​ലൂ​ക്കി​ൽ ആ​ർ​ഡി​ഒ യു​ടെ നേ​തൃ​ത്വ​ത്തി​ലും തൊ​ടു​പു​ഴ​യി​ൽ എ​ൽ​ആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, പീ​രു​മേ​ടി​ൽ അ​സി​സ്റ്റ​ന്‍റ് കാ​ർ​ഡ​മം സെ​റ്റി​ൽ​മെ​ന്‍റ് ഓ​ഫീ​സ​ർ, ദേ​വി​കു​ള​ത്ത് സ​ബ് ക​ള​ക്ട​ർ, ഉ​ടു​ന്പ​ഞ്ചോ​ല​യി​ൽ ആ​ർ.​ആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മി​തി പ്ര​വ​ർ​ത്തി​ക്കും.