വ്യാ​പാ​രി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു
Tuesday, March 31, 2020 9:51 PM IST
ഉ​ടു​ന്പ​ന്നൂ​ർ:​വ്യാ​പാ​രി​ക​ൾ അ​വ​ശ്യ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ​യും പൂ​ഴ്ത്തി​വ​യ്പി​നെ​തി​രെ​യും ഇ​ടു​ക്കി വി​ജി​ല​ൻ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ടു​ന്പ​ന്നൂ​ർ ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.​
കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സ്റ്റേ​ഴ്സ് എ​ന്ന വ്യാ​പാ​ര​ഉ​ട​മ​യു​ടെ വീ​ട്ടി​ൽ നി​ന്നു 150 കി​ലോ ഉ​ഴു​ന്ന്,99 കി​ലോ തു​വ​ര​പ്പ​രി​പ്പ്, 99 കി​ലോ ചെ​റു​പ​യ​ർ, 675 കി​ലോ സ​വാ​ള എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.​
വി​ജി​ല​ൻ​സ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​സ​ദ​ൻ,എ​സ്ഐ ഷാ​ജി,എ​എ​സ്ഐ​മാ​രാ​യ ബി​ജു കു​ര്യ​ൻ,സെ​ബി മാ​ത്യു, പ​രീ​ത്, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ മാ​ർ​ട്ടി​ൻ മാ​നു​വ​ൽ, അ​സി​സ്റ്റ​ന്‍റ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ഷി​ജു ത​ങ്ക​ച്ച​ൻ,ലീ​ഗ​ൽ മെ​ട്രോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.