ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും
Tuesday, March 31, 2020 9:48 PM IST
തൊ​ടു​പു​ഴ:​ജി​ല്ല​യി​ൽ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ന്നു.​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ അ​തി​ർ​ത്തി​ക​ളാ​യ അ​ച്ച​ൻ​ക​വ​ല,നെ​ല്ലാ​പ്പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ബാ​രി​ക്കേ​ഡു​ക​ൾ തീ​ർ​ത്ത് രാ​ത്രി സ​മ​യ​ത്തെ പ​രി​ശോ​ധ​ന​യ്ക്കാ​വ​ശ്യ​മാ​യ വെ​ളി​ച്ചം ല​ഭി​ക്കു​ന്ന​തി​നു അ​സ്ക ലൈ​റ്റു​ക​ളും സ്ഥാ​പി​ച്ചു.​

ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്ന​ത്.​വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ജി​ല്ല​യി​ലേ​ക്ക് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തി​രി​ച്ച​യ​ച്ചി​രു​ന്നു.​ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ അ​ൽ​പം അ​യ​വു​വ​രു​ത്തി​യ​തോ​ടെ തി​ങ്ക​ളാ​ഴ്ച നി​ര​വ​ധി​പ്പേ​ർ ആ​വ​ശ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​തി​നു​ൾ​പ്പെ​ടെ ടൗ​ണി​ൽ എ​ത്തി​യി​രു​ന്നു.​

പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലു​ൾ​പ്പെ വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.​എ​ന്നാ​ൽ ഇ​ന്ന​ലെ സ്ഥി​തി വീ​ണ്ടും പ​ഴ​യ അ​വ​സ്ഥി​യി​ലാ​യി.​അ​ടി​യ​ന്ത​ര ആ​വ​ശ്യ​ത്തി​ന​ല്ലാ​തെ ആ​രും ത​ന്നെ വീ​ടു​വി​ട്ടി​റ​ങ്ങി​യി​ല്ല.​അ​തി​നാ​ൽ പോ​ലീ​സി​നും ജോ​ലി​ഭാ​രം കു​റ​ഞ്ഞു.​ അ​വ​ശ്യ​സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ന​ഗ​ര​ത്തി​ൽ കാ​ണാ​നാ​യ​ത്.​തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം കൊ​ച്ചി റേ​ഞ്ച് ഐ​ജി എ​സ്.​കെ.​മ​ഹേ​ഷ്കു​മാ​ർ തൊ​ടു​പു​ഴ​യി​ലെ​ത്തി സു​ര​ക്ഷാ​കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഇ​വി​ടു​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും അ​തി​ഥി തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ ആ​രാ​യു​ക​യും ഭ​ക്ഷ​മ​വും താ​മ​സ​വും ഉ​ൾ​പ്പെ​ടെ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​കു​യും ചെ​യ്തി​രു​ന്നു.​

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​തി​നു തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹെ​ൽ​പ് ലൈ​ൻ ന​ന്പ​റും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ഈ ന​ന്പ​റി​ൽ വി​ളി​ച്ച് ആ​വ​ശ്യം അ​റി​യി​ച്ചാ​ൽ പോ​ലീ​സ് എ​ല്ലാ സ​ഹാ​യ​വും ചെ​യ്തു​ന​ൽ​കു​മെ​ന്ന് ഡി​വൈ​എ​സ്പി കെ.​പി.​ജോ​സ് പ​റ​ഞ്ഞു.