സ​ഹാ​യ​ത്തി​ന് ഫ​യ​ർ​ഫോ​ഴ്സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​ളി​ക്കാം
Tuesday, March 31, 2020 9:48 PM IST
ഇ​ടു​ക്കി:​ജി​ല്ല​യി​ൽ ഒ​റ്റ​പ്പെ​ട്ടു താ​മ​സി​ക്കു​ന്ന പ​ര​സ​ഹാ​യം ഇ​ല്ലാ​ത്ത വൃ​ദ്ധ​ർ, അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ർ, മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് ഭ​ക്ഷ​ണ​മോ മ​രു​ന്നോ എ​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ൾ, ആം​ബു​ല​ൻ​സ് സേ​വ​നം എ​ന്നി​വ ആ​വ​ശ്യ​മു​ള്ള​വ​ർ ഫ​യ​ർ​ഫോ​ഴ്സ് ടോ​ൾ​ഫ്രീ ന​ന്പ​ർ 101 ലോ ​ജി​ല്ലാ ക​ണ്‍​ട്രോ​ൾ റൂം -04862 236 100 ​എ​ന്ന ന​ന്പ​റി​ലോ വി​ളി​ച്ചാ​ൽ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ല​ഭി​ക്കും.​ എ​ട്ട് ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ സ്റ്റേ​ഷ​നു​ക​ളി​ലെ 240-ൽ​പ്പ​രം ജീ​വ​ന​ക്കാ​ർ സേ​വ​ന സ​ന്ന​ദ്ധ​രാ​യി രം​ഗ​ത്തു​ണ്ട്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലും കോ​വി​ഡ് രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ലും ജ​ന​ങ്ങ​ൾ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും അ​വ​ശ്യ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ഫീ​സ് പ​രി​സ​ര​ങ്ങ​ളി​ലും കോ​വി​ഡ് രോ​ഗി​ക​ളെ ട്രാ​ൻ​സ്പോ​ർ​ട്ട് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ലും ഫ​യ​ർ ആ​ന്‍റ് റ​സ്ക്യൂ വ​കു​പ്പ് അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.​ഇ​തി​നു​പു​റ​മെ ഫ​യ​ർ ആ​ന്‍റ് റ​സ്ക്യൂ വ​കു​പ്പ് സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ നി​ന്നും ജ​ന​ങ്ങ​ൾ​ക്ക് ആ​ഹാ​രം, മ​രു​ന്ന് എ​ന്നി​വ എ​ത്തി​ച്ചു​ കൊ​ടു​ക്കു​ന്ന​തി​നും വ​കു​പ്പി​ലെ വാ​ഹ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രും ക​ർ​മ​നി​ര​ത​രാ​ണെ​ന്നും എ​റ​ണാ​കു​ളം റീ​ജ​ണ​ൽ ഫ​യ​ർ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.