മാ​സ്ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, March 31, 2020 9:48 PM IST
അ​റ​ക്കു​ളം:​എ​ഫ്സി​ഐ ലോ​റി ഡ്രൈ​വേ​ഴ്സ് അം​ഗ​ങ്ങ​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​റ​ക്കു​ളം ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മാ​സ്ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു.​
ലോ​റി ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ ക​ണ്‍​വീ​ന​ർ​മാ​രാ​യ അ​ബ്ദു​ൾ​ക​രീം,സു​നി​ൽ എ​ന്നി​വ​ർ​ക്ക് മാ​സ്ക് ന​ൽ​കി എ​സ്ഐ കെ.​സി​നോ​ദ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​യു​വ തൊ​ഴി​ലാ​ളി വി​ഭാ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​പി​ൻ ഈ​ട്ടി​ക്ക​ൻ,ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു കാ​ന​കാ​ട്ടി​ൽ,ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ മ​ച്ചി​യാ​നി​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.