അ​തി​ഥി തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, March 31, 2020 9:48 PM IST
തൊ​ടു​പു​ഴ: പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​യും ഭ​ക്ഷ്യോ​ൽ​പ്പ​ന്ന വി​ത​ര​ണ​വും ന​ട​ത്തി.​
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ എ​ട്ട് ലേ​ബ​ർ ക്യാ​ന്പു​ക​ളി​ലാ​യി 167 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്.​പു​റ​പ്പു​ഴ സി​എ​ച്ച്സി യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​രേ​ഖ ശ്രീ​ധ​ർ,ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​സി.​വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ എ​ല്ലാ ക്യാ​ന്പു​ക​ളി​ലു​മെ​ത്തി. തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി കൊ​റോ​ണ വൈ​റ​സി​നെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണ​വും മു​ൻ​ക​രു​ത​ൽ നിേ​ർ​ദ​ശ​ങ്ങ​ളും ന​ൽ​കി. താ​മ​സ സ്ഥ​ല​ത്തെ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം തൊ​ഴി​ലാ​ളി​ക​ളെ ധ​രി​പ്പി​ച്ചു. തൊ​ഴി​ലാ​ളി​ക​ളെ​യെ​ത്തി​ച്ച ക​രാ​റു​കാ​ർ​ക്കും ആ​വ​ശ്യ​മാ​യ ന​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.
തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം,പാ​ർ​പ്പി​ടം,ശു​ചി​ത്വം എ​ന്നി​വ നോ​ക്കേ​ണ്ട​ത് ലോ​ഡ്ജ് ഉ​ട​മ​യു​ടേ​യും ക​രാ​റു​കാ​രു​ടെ​യും ചു​മ​ത​ല​യാ​ണെ​ന്നും അ​ത് അ​വ​ർ പാ​ലി​ക്ക​ണ​മെ​ന്നു​ള്ള ഉ​ത്ത​ര​വ് രേ​ഖാ​മൂ​ലം ന​ൽ​കു​ക​യും ചെ​യ്തു.​ക്യാ​ന്പു​ക​ളി​ൽ അ​രി​യു​ൾ​പ്പെ​ടെ​യു​ള്ള​വ ഇ​ല്ലെ​ന്ന പ​രാ​തി തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.​ഇ​ക്കാ​ര്യം ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യെ അ​റി​യി​ച്ചു.​ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് അ​രി​യു​ൾ​പ്പ​ടെ​യു​ള്ള ഭ​ക്ഷ്യോ​ൽ​പ്പ​ന്ന​ങ്ങ​ൾ വാ​ങ്ങി ന​ൽ​കു​ന്ന​തി​ന് തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ആ​ദ്യ​ഘ​ട്ട​മാ​യി ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി മാ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​നീ​ഷ് മാ​ത്യു, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോ​മി​ച്ച​ൻ മു​ണ്ടു​പാ​ലം, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സു​ജ സ​ലിം​കു​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​രേ​ഖാ ശ്രീ​ധ​ർ, ക​രി​ക്കു​ന്നം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.