ജി​ല്ല​യി​ലെ ക്ഷീ​ര സം​ഘ​ങ്ങ​ൾ​ക്കും മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി
Tuesday, March 31, 2020 9:48 PM IST
തൊ​ടു​പു​ഴ:​കോ​വി​ഡ്-19 മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ക്ഷീ​ര സം​ഘ​ങ്ങ​ളി​ലും മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു.​പ​ത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളോ 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രോ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ പാ​ൽ ന​ൽ​കു​വാ​നോ വാ​ങ്ങു​വാ​നോ പോ​ക​രു​തെ​ന്ന് ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.​ചു​മ,പ​നി,ജ​ല​ദോ​ഷം മു​ത​ലാ​യ​വ ഉ​ള്ള​വ​ർ ക്ഷീ​ര​സം​ഘ​ങ്ങ​ളോ ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പി​ന്‍റെ ഓ​ഫീ​സു​ക​ളോ സ​ന്ദ​ർ​ശി​ക്ക​രു​ത്.​പാ​ൽ സം​ഭ​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ഞ്ചു പേ​രി​ൽ കൂ​ടു​ത​ൽ കൂ​ട്ടം കൂ​ട​രു​ത്.​പാ​ൽ അ​ള​ക്കു​ന്ന​വ​ർ ത​മ്മി​ൽ ഒ​രു മീ​റ്റ​റി​ൽ അ​ധി​കം അ​ക​ലം പാ​ലി​ക്ക​ണം.​സം​ഘ​ങ്ങ​ളി​ൽ അ​ണു​നാ​ശി​നി,കൈ ​ക​ഴു​കാ​നു​ള്ള സോ​പ്പ്,സാ​നി​റ്റൈ​സ​ർ,മാ​സ്ക് എ​ന്നി​വ വാ​ങ്ങു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.​ക്ഷീ​ര വി​ക​സ​ന​വ​കു​പ്പി​നെ​യും അ​വ​ശ്യ സ​ർ​വീ​സാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ജി​ല്ല​യി​ൽ 194 ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ നി​ന്നാ​യി പ്ര​തി​ദി​നം 1,52,000 ലി​റ്റ​ർ പാ​ൽ സം​ഭ​രി​ക്കു​ന്നു​ണ്ട്.15,000-ഓ​ളം ക​ർ​ഷ​ക​രി​ൽ നി​ന്നാ​ണ് പാ​ൽ സം​ഭ​രി​ക്കു​ന്ന​ത്.​ഇ​തി​ൽ 27,500 ലി​റ്റ​ർ പാ​ൽ പ്രാ​ദേ​ശി​ക​മാ​യി വി​പ​ണ​നം ന​ട​ത്തു​ന്നു​ണ്ട്. ശേ​ഷി​ക്കു​ന്ന പാ​ലാ​ണ് മി​ൽ​മ​യ്ക്ക് ന​ൽ​കു​ന്ന​ത്.​ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ പാ​ൽ സം​ഭ​ര​ണ​ത്തി​ലും ല​ഭ്യ​ത​യി​ലും ക​ർ​ഷ​ക​രും ഉ​പ​ഭോ​ക്താ​ക്ക​ളും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ക്ഷീ​ര വി​ക​സ​ന​വ​കു​പ്പി​ലെ​യും മി​ൽ​മ​യി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ ഫോ​ണ്‍ വ​ഴി അ​റി​യി​ക്കാം.​പാ​ൽ സം​ഭ​ര​ണം,കാ​ലി​ത്തീ​റ്റ വി​ത​ര​ണം-9447 916 857,9495 818 683. പാ​ൽ വി​പ​ണ​നം-9447 396 859, 9686 570 109.