അ​ശ​ര​ണ​ർ​ക്ക് ആ​ശ്വാ​സ​മാ​യി ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി
Monday, March 30, 2020 9:52 PM IST
ചെ​റു​തോ​ണി: രാ​ജ്യം ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ദു​രി​ത​ത്തി​ലാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി.

കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടേ​യും ത​ടി​യം​പാ​ട് കെ​സി​വൈ​എ​ൽ യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​ക്കി പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ പൈ​നാ​വ് 56 കോ​ള​നി നി​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കോ​വി​ഡ് - 19 മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങാ​നും പ​ണി​ക്കു​പോ​കാ​നും സാ​ധി​ക്കാ​ത്ത നി​ർ​ധ​ന​രാ​യ 26 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ കി​റ്റു​ക​ൾ വാ​ഹ​ന​ത്തി​ൽ കോ​ള​നി​യി​ലെ​ത്തി​ച്ച് നി​യ​മ​പ​ര​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ടു​ക്കി പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി. ​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​റി​യ​ക് ജോ​സ​ഫ്, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തം​ഗം അ​മ്മി​ണി ജോ​സ്, കെ​സി​വൈ​എ​ൽ ത​ടി​യം​പാ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡി​ൻ​സ് സൈ​മ​ണ്‍, സ​ജി ക​ട​ല​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.