മോ​ഷ്ടാ​വി​നു മാ​ന​സാ​ന്ത​രം; പന്പുസെറ്റ് തി​രി​കെ​വ​ച്ചു
Monday, March 30, 2020 9:52 PM IST
ക​ട്ട​പ്പ​ന: മോ​ഷ്ടാ​വി​ന് മാ​ന​സാ​ന്ത​രം ഉ​ണ്ടാ​യ​തി​നേ​തു​ട​ർ​ന്ന് മോ​ഷ്ടി​ച്ച പന്പുസെറ്റ് തി​രി​കെ​വ​ച്ചു. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ പു​ളി​യ​ൻ​മ​ല​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ​നി​ന്നും മോ​ഷ​ണം​പോ​യ മോ​ട്ടോ​റാ​ണ് തി​രി​കെ ല​ഭി​ച്ച​ത്. മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കു​ള​ത്തി​ൽ അ​ഞ്ചു​ദി​വ​സം​മു​ന്പ് സ്ഥാ​പി​ച്ച പു​തി​യ മോ​ട്ടോ​റാ​ണ് 27-ന് ​രാ​ത്രി​യി​ൽ മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. പ്ലാ​ന്‍റി​ലേ​ക്കും സ്ലോ​ട്ട​ർ ഹൗ​സി​ലേ​ക്കും വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച 1.5 എ​ച്ച്പി​യു​ടെ ടെ​ക്സ്മോ ടാ​രോ ക​ന്പ​നി​യു​ടെ സബ് മോ​ഷ​ണം പോ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഹോ​സും കേ​ബി​ളു​ക​ളും മു​റി​ച്ച​ശേ​ഷ​മാ​ണ് പന്പുസെറ്റ് മോ​ഷ്ടി​ച്ച​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മോ​ഷ​ണ​വി​വ​രം പ​ത്ര, ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യു​മാ​യി.
വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ, മാ​ന​സാ​ന്ത​രം വ​ന്ന​തോ എ​ന്താ​യാ​ലും മോ​ഷ്ടാ​വ് മൂ​ന്നു​ദി​വ​സ​ത്തി​നു​ശേ​ഷം പന്പുസെറ്റ് തി​രി​കെ കു​ള​ത്തി​നു സ​മീ​പം​ത​ന്നെ കൊ​ണ്ടു​വ​ന്നു വ​ച്ച് ത​ടി​ത​പ്പി​യി​രി​ക്കു​ക​യാ​ണ്.