കേ​ര​ള​ത്തി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ന് നി​യ​ന്ത്ര​ണം
Monday, March 30, 2020 9:50 PM IST
ക​ട്ട​പ്പ​ന: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ന് പ്ര​തി​സ​ന്ധി വ​ർ​ധി​ക്കു​ന്നു.
ഇ​ന്ന​ലെ കു​മ​ളി, ക​ന്പം​മെ​ട്ടു​വ​ഴി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​യ വ്യാ​പാ​രി​ക​ളെ വൈ​കു​ന്നേ​രം​വ​രെ അ​വി​ടെ പി​ടി​ച്ചി​ട്ടെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ആ​വ​ശ്യ​ത്തി​നു സാ​ധ​ന​ങ്ങ​ൾ ന​ൽ​കാ​തെ​യാ​ണ് പ​ല​രേ​യും തി​രി​ച്ച​യ​ച്ച​ത്. സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ വാ​ട​ക വാ​ഹ​ന​ങ്ങ​ളി​ൽ പോ​കു​ന്ന​വ​ർ കൂ​ടു​ത​ൽ ക​ഷ്ട​ത്തി​ലാ​കു​ക​യാ​ണ്. പ​ല​രും ഇ​പ്പോ​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ഓ​ട്ടം​പോ​കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ഇ​ത് കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ സാ​ധ​ന​ങ്ങ​ൾ​ക്ക് ക്ഷാ​മം സൃ​ഷ്ടി​ക്കും.
കേ​ര​ള​ത്തി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​നാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​നും സാ​ധ​ന​ങ്ങ​ൾ സു​ഗ​മ​മാ​യി വാ​ങ്ങി​ക്കൊ​ണ്ടു വ​രു​ന്ന​തി​നും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഇ​വി​ടെ ക​ട​ക​ൾ അ​ട​ച്ചി​ടേ​ണ്ട സ്ഥി​തി ഉ​ണ്ടാ​കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.