ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലും ജാ​ഗ്ര​ത ക​ടു​പ്പി​ച്ചു
Monday, March 30, 2020 9:50 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​ന് കൊ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്തി​ലും ജാ​ഗ്ര​ത ക​ടു​പ്പി​ച്ചു. ഇ​ടു​ക്കി​യി​ലെ കോ​വി​ഡ് ബാ​ധി​ത​നാ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ സു​ഹൃ​ത്തി​നാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്.
ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​രെ വീ​ടു​ക​ളി​ൽ നി​രീ​ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ആ​ക്ഷേ​പം.
നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ഭാ​ഗിക​മാ​യി മാ​ത്രം അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ടൗ​ണി​ൽ ഏ​താ​നും പ​ല​ച​ര​ക്കു ക​ട​ക​ളും പ​ച്ച​ക്ക​റി​ക​ട​ക​ളും മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു​ള്ളൂ. ഇ​വി​ടെ​യെ​ത്തു​ന്ന ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​നും ജ​ന​ങ്ങ​ളു​ടെ ഭീ​തി​യ​ക​റ്റാ​നും ടൗ​ണ്‍ പൂ​ർ​ണ​മാ​യും ക്ലോ​റി​നേ​ഷ​ൻ ന​ട​ത്ത​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.