വാ​ഹ​ന​ത്തി​ൽ മ​ദ്യ​വി​ൽ​പ​ന: സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ
Monday, March 30, 2020 9:50 PM IST
അ​ടി​മാ​ലി: വി​ദേ​ശ​മ​ദ്യ​വു​മാ​യി കാ​റി​ൽ ക​റ​ങ്ങി​ന​ട​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. 200 ഏ​ക്ക​ർ വ​ട​യാ​റ്റു​കു​ന്നേ​ൽ അ​തു​ൽ സോം (31), ​അ​മ​ൽ സോം(28) ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി അ​ടി​മാ​ലി മാ​ർ​ക്ക​റ്റി​നു​സ​മീ​പം കാ​റി​ൽ ക​റ​ങ്ങി​ന​ട​ക്കു​ന്ന​തു​ക​ണ്ട് പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ വാ​ഹ​ന​ത്തി​ൽ​നി​ന്ന് മൂ​ന്ന് അ​ര​ലി​റ്റ​ർ കു​പ്പി​ക​ളി​ലാ​യി വി​ദേ​ശ​മ​ദ്യം സൂ​ക്ഷി​ച്ച​ത് ക​ണ്ടെ​ത്തി. ഇ​വ​രി​ൽ​നി​ന്ന് 7000 രൂ​പ​യും പി​ടി​ച്ചു.
ഇ​വ​ർ കാ​റി​ൽ കൊ​ണ്ടു​ന​ട​ന്ന് മ​ദ്യം വി​ൽ​പ​ന ന​ട​ത്തി​യ​താ​യി അ​ടി​മാ​ലി സി​ഐ അ​നി​ൽ ജോ​ർ​ജ് പ​റ​ഞ്ഞു. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.