കൈ​ത്താ​ങ്ങാ​യി കു​ട്ടി​ക​ളും...
Monday, March 30, 2020 9:47 PM IST
തൊ​ടു​പു​ഴ:​കോ​വി​ഡ് കാ​ല​ത്തു ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി കു​ട്ടി​ക​ളും രം​ഗ​ത്ത്.​ന​ഗ​ര​സ​ഭ​യി​ലെ 19-ാം വാ​ർ​ഡി​ലെ ഒ​രു കൂ​ട്ടം കു​ട്ടി​ക​ൾ ഭ​ക്ഷ​ണം പാ​കം ചെ​യ്ത് പൊ​തി​ക​ളാ​ക്കി അ​ർ​ഹ​രാ​യ​വ​ർ​ക്ക് ന​ൽ​കാ​ൻ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ കെ.​എം. ഷാ​ജ​ഹാ​ൻ, സി​ഡി​എ​സ് അം​ഗം എ​ന്നി​വ​ർ​ക്ക് കൈ​മാ​റി.​അ​ൻ​സ ഹ​നീ​ഫ,ആ​ഷ്മി ഇ​ബ്രാ​ഹിം,അ​ലീ​ന​സ​ന്തോ​ഷ്,അ​ഫ്സ​ൽ ജ​മാ​ൽ,ത​ൻ​സീ​ൽ ക​രിം,അ​നീ​സ് ഷാ​ജ​ഹാ​ൻ,അ​ൽ​ത്താ​ഫ്,ആ​ൻ​ഫ​ൽ,മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ച്ച​ഭ​ക്ഷ​ണം ത​യാ​റാ​ക്കി ന​ൽ​കി​യ​ത്.