ന​ഗ​ര​സ​ഭ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ നി​ന്ന് നാ​ളെ മു​ത​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും
Monday, March 30, 2020 9:47 PM IST
തൊ​ടു​പു​ഴ:​ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ നി​ന്ന് നാ​ളെ മു​ത​ൽ ആ​ളു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത​നു​സ​രി​ച്ച് മി​ത​മാ​യ നി​ര​ക്കി​ൽ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്യും.​
സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം ഉ​ച്ച​യൂ​ണി​ന് 20 രൂ​പ നി​ര​ക്കി​ലും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സാ​ധാ​ര​ണ നി​ര​ക്കി​ലും ആ​വ​ശ്യ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ന​ൽ​കും. ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ ത​ലേ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പാ​യി 9446 517 257 (ജോ​ണി), 7994 937 381 (പ്ര​വീ​ണ്‍), 9447 130 277 (തൗ​ഫീ​ക്ക്) എ​ന്നീ ന​ന്പ​രു​ക​ളി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നി​ൽ ഫോ​ണ്‍,വാ​ട്സ് ആ​പ്പ് വ​ഴി വി​വ​രം അ​റി​യി​ക്ക​ണം.
ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു​ള്ള കൗ​ണ്ട​ർ ന​ഗ​ര​സ​ഭ പാ​ർ​ക്കി​നു സ​മീ​പ​ത്താ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.​പ്ര​ഭാ​ത ഭ​ക്ഷ​ണം രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ 10 വ​രെ​യും ഉ​ച്ച​ഭ​ക്ഷ​ണം ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ ര​ണ്ടു​വ​രെ​യും അ​ത്താ​ഴം വൈ​കു​ന്നേ​രം 4.30 മു​ത​ൽ 5.30 വ​രെ​യും ല​ഭി​ക്കും.​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള നി​ർ​ധ​ന​ർ,അ​ഗ​തി കു​ടും​ബ​ങ്ങ​ൾ, കി​ട​പ്പു​രോ​ഗി​ക​ൾ,ഭി​ക്ഷാ​ട​ക​ർ എ​ന്നി​വ​ർ​ക്ക് ഭ​ക്ഷ​ണം നേ​രി​ട്ട് എ​ത്തി​ച്ചു ന​ൽ​കും.​
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രെ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന ക​രാ​റു​കാ​രോ അ​വ​രെ വാ​ട​ക​യ്ക്ക് താ​മ​സി​പ്പി​ച്ചി​ട്ടു​ള്ള കെ​ട്ടി​ട​ഉ​ട​മ​ക​ളോ,അ​വ​ർ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണ്.​
ഇ​വ​ർ​ക്ക് ഭ​ക്ഷ​ണ​വും വെ​ള്ള​വും ല​ഭി​ക്കാ​തെ വ​ന്നാ​ൽ അ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ​ക്കും, കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കു​മാ​യി​രി​ക്കും.​ഇ​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും വാ​ട​ക​കെ​ട്ടി​ട​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​രു​തെ​ന്നും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.