ആ​ളും ആ​ര​വ​വും വേ​ണ്ട, ഖ​ൽ​ബി​ലാ​ണീ ​നി​ക്കാ​ഹ്
Sunday, March 29, 2020 9:57 PM IST
തൊ​ടു​പു​ഴ: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ കൈ​യി​ൽ സാ​നി​റ്റൈ​സ​ർ പു​ര​ട്ടി ആ​ഷ്ന മാ​ഹി​ന്‍റെ ക​രം പി​ടി​ച്ച് പു​തി​യ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. ലോ​ക്ക് ഡൗ​ണ്‍ നി​രോ​ധ​നം നി​ൽ​ക്കു​ന്ന​തി​നാ​ൽ ആ​ളും ആ​ര​വ​വും ഇ​ല്ലാ​തെ​യാ​ണ് ഇ​ന്ന​ലെ മാ​ഹി​ൻ ആ​ഷ്ന​യെ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​പ്പം കൂ​ട്ടി​യ​ത്.

അ​ടു​ത്ത മാ​സം അ​ഞ്ചി​നാ​യി​രു​ന്നു തൊ​ടു​പു​ഴ കു​ഴി​മ​ണ്ഡ​പ​ത്തി​ൽ നൗ​ഷാ​ദി​ന്‍റെ മ​ക​ളും വി​ദ്യാ​ർ​ഥി​നി​യു​മാ​യ ആ​ഷ്ന​യു​ടെ​യും മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ മാ​ഹി​ന്‍റെ​യും വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. നാ​ലു മാ​സം മു​ൻ​പാ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ൽ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ നി​ക്കാ​ഹ് ന​ട​ത്തി​യ​ത്.

അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​ന് ഓ​ഡി​റ്റോ​റി​യം ബു​ക്ക് ചെ​യ്യു​ക​യും ആ​ളു​ക​ളെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നി​ടെ​യാ​ണ് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്.

ലോ​ക്ക് ഡൗ​ണ്‍ നി​ല നി​ൽ​ക്കു​ന്ന​തി​നാ​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ രോ​ഗ​ത്തി​ന്‍റെ വ്യാ​പ​നം കൂ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യും മൂ​ലം പെ​ട്ടെ​ന്ന് ത​ന്നെ ആ​ഷ്ന​യെ ഒ​പ്പം കൂ​ട്ടാ​ൻ മാ​ഹി​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്നും വാ​ഹ​ന​ത്തി​ൽ എ​ത്തി​യ മാ​ഹി​ൻ ബ​ന്ധു​ക്ക​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ ആ​ഷ്ന​യെ വീ​ട്ടി​ൽ നി​ന്നും കൈ ​പി​ടി​ച്ച് തന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. വി​ഷ​മ​ത്തോ​ടെ​യാ​ണെ​ങ്കി​ലും ആ​ഷ്ന​യെ ബ​ന്ധു​ക്ക​ളും യാ​ത്ര​യാ​ക്കി. പോ​കു​ന്ന വ​ഴി​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഇ​രു​വ​ർ​ക്കും കൈ​യി​ൽ പു​ര​ട്ടാ​ൻ സാ​നി​റ്റൈ​സ​റും ന​ൽ​കി.

കോ​വി​ഡ് ഭീ​തി പൂ​ർ​ണ​മാ​യി ഒ​ഴി​ഞ്ഞ​തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മാ​യി വി​രു​ന്നൊ​രു​ക്കാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.