സ​ഞ്ച​രി​ക്കു​ന്ന പോ​സ്റ്റോ​ഫീ​സു​മാ​യി ത​പാ​ൽ വ​കു​പ്പ്
Sunday, March 29, 2020 9:54 PM IST
ഇ​ടു​ക്കി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ത​പാ​ൽ വ​കു​പ്പ് ഇ​ടു​ക്കി ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് സ​ഞ്ച​രി​ക്കു​ന്ന പോ​സ്റ്റോ​ഫീ​സ് സേ​വ​നം ആ​രം​ഭി​ച്ചു.
സേ​വിം​ഗ്സ് ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ളും പി​ൻ​വ​ലി​ക്ക​ലു​ക​ളും സ്പീ​ഡ് പോ​സ്റ്റ്, ര​ജി​സ്റ്റ​ർ, മ​ണി ഓ​ർ​ഡ​ർ ബു​ക്കിം​ഗ്, പി​എ​ൽ​ഐ, ആ​ർ​പി​എ​ൽ​ഐ പ്രീ​മി​യം പേ​യ്മെ​ന്‍റു​ക​ൾ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
മൊ​ബൈ​ൽ പോ​സ്റ്റ് ഓ​ഫീ​സു​ക​ളു​ടെ സ​മ​യ​ക്ര​മം 30ന് ​രാ​വി​ലെ 10.30 - 11.30 ക​രി​ങ്കു​ന്നം, 12 - ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ മു​ട്ടം, 1.30- 3.00 മൂ​ല​മ​റ്റം. 31ന് ​രാ​വി​ലെ10.30 -11.30 ക​രി​മ​ണ്ണൂ​ർ, 12 - ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ വ​ണ്ണ​പ്പു​റം, 1.30 - 3.00 ക​ല​യ​ന്താ​നി. ഏ​പ്രി​ൽ ഒ​ന്നി​ന് 10.30-11.30 ഇ​ടു​ക്കി പൈ​നാ​വ് , 12 -ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ഇ​ടു​ക്കി കോ​ള​നി, 1.30-3.00 ഇ​ര​ട്ട​യാ​ർ. ര​ണ്ടി​ന് 10.30-11.30 അ​യ്യ​പ്പ​ൻ​കോ​വി​ൽ, 12 -ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ഉ​പ്പു​ത​റ, 1.30- 3.00 ഏ​ല​പ്പാ​റ. മൂ​ന്നി​ന് 10.30-11.30 നെ​ടു​ങ്ക​ണ്ടം, 12 - ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ പാ​റ​ത്തോ​ട്, 1.30-3.00 അ​ടി​മാ​ലി
അ​താ​തു സ്ഥ​ല​ങ്ങ​ളി​ലെ പോ​സ്റ്റോ​ഫീ​സു​ക​ൾ​ക്ക് സ​മീ​പ​മാ​ണ് മൊ​ബൈ​ൽ പോ​സ്റ്റ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഫോ​ണ്‍: ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് ക​ണ്‍​ട്രോ​ൾ റൂം 04862 222 281, 222 282.