സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം; ര​ണ്ടു ബൈ​ക്കു​ക​ൾ ക​ത്തി​ച്ചു
Sunday, March 29, 2020 9:54 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. വ​ണ്ടി​പ്പെ​രി​യാ​റ്റി​ലെ ടൂ​വീ​ല​ർ വ​ർ​ക്ക് ഷോ​പ്പി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു ബൈ​ക്കു​ക​ൾ ക​ത്തി​ച്ചു.
ഇ​ന്ന​ലെ വെ​ളു​പ്പി​നാ​യി​രു​ന്നു സം​ഭ​വം. വ​ണ്ടി​പ്പെ​രി​യാ​ർ സ്പെ​ൻ​സ​ർ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റി​യാ​ഷ് ടൂ​വീ​ല​ർ ഷോ​പ്പി​ൽ ര​ണ്ടാ​ഴ്ച​മു​ന്പ് ന​ന്നാ​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന ഒ​രു സ്കൂ​ട്ട​റും ബൈ​ക്കു​മാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ത്തി​ച്ച​ത്.
ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ക്കു​ഷോ​പ്പ് തു​റ​ന്നി​രു​ന്നി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ സ​മീ​പ​വാ​സി​ക​ൾ വി​വ​രം വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഷോ​പ്പ് ഉ​ട​മ​കൂ​ടി​യാ​യ രാ​ജേ​ഷ് പ​റ​യു​ന്നു.
പോ​ലീ​സ് കേ​സെ​ടു​ത്തു.