ക​ത്തു​ന്ന വെ​യി​ലി​ൽ പോ​ലീ​സി​ന് തേ​ൻ പാ​നീ​യ​വു​മാ​യി രാ​ജു
Sunday, March 29, 2020 9:52 PM IST
ക​ട്ട​പ്പ​ന: ക​ത്തു​ന്ന വെ​യി​ലി​ലും ക​ർ​മ​നി​ര​ത​രാ​യ പോ​ലീ​സി​ന് തേ​ൻ ക​ല​ർ​ത്തി​യ പാ​നീ​യം ന​ൽ​കി ദാ​ഹ​മ​ക​റ്റു​ക​യാ​ണ് തൊ​പ്പി​പ്പാ​ള സ്വ​ദേ​ശി​യാ​യ തേ​ൻ ക​ർ​ഷ​ക​ൻ രാ​ജു. രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള തേ​ൻ വെ​ള്ള​മാ​ണ് അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കു​ന്ന​ത്.

കോ​വി​ഡ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​നി​ര​ത്തു​ക​ളി​ൽ ത​ള​രാ​ത്ത മ​ന​സു​മാ​യി നി​ൽ​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് രാ​ജു ത​ന്‍റെ സേ​വ​ന​വു​മാ​യി പോ​ലീ​സു​കാ​ർ​ക്കി​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. നി​ര​ത്തു​ക​ളി​ൽ ഡ്യു​ട്ടി​ക്ക് നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ്റ്റേ​ഷ​നു​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്കും ഇ​ദ്ദേ​ഹം തേ​ൻ പാ​നീ​യം ന​ൽ​കു​ന്നു​ണ്ട്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ചി​ല സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​വും വെ​ള്ള​വു​മാ​ണ് ഡ്യു​ട്ടി​ക്കു​നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഏ​ക ആ​ശ്വാ​സം.